scorecardresearch

ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെടിവച്ച് കൊന്നു- വീഡിയോ

24 വയസായ സമീന സമൂന്‍ എന്ന സമീന സിന്ധുവാണ് കൊല്ലപ്പെട്ടത്

24 വയസായ സമീന സമൂന്‍ എന്ന സമീന സിന്ധുവാണ് കൊല്ലപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
samina sindhu

ലര്‍ഖാന (പാക്കിസ്ഥാന്‍): സ്വകാര്യ ചടങ്ങിനിടയില്‍ പാടിക്കൊണ്ടിരുന്ന ഗായികയെ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ഖാന ജില്ലയിലാണ് സംഭവം. എഴുന്നേറ്റു നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഗായിക വിസമ്മതിച്ചതാണ് കാരണമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Advertisment

സമിന സിന്ധുവിന്‍റെ മരണ വീഡിയോ എന്ന് പറയപ്പെടുന്ന ഒരു വീഡിയോ ക്ലിപ് പാക്‌ ടിവി 92 അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിട്ടുണ്ട്.  ഇതില്‍ അവര്‍ നിന്ന് പാടുന്നതാണ് കാണുന്നത്.  വെടിയേറ്റ്‌ വീഴുന്നതും കാണാം.

24 വയസായ സമീന സമൂന്‍ എന്ന സമീന സിന്ധുവാണ് കൊല്ലപ്പെട്ടത്. ലര്‍ഖാനയിലെ കാംഗാ എന്ന ഗ്രാമത്തില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പാടാന്‍ എത്തിയതായിരുന്നു അവര്‍. ചടങ്ങുകള്‍ നടക്കവേ, താരീക്ക് അഹമദ് ജാതോയ് എന്ന പേരുള്ള ഒരാള്‍ അവരോട് എഴുന്നേറ്റു നിന്ന് ഗാനം ആലപിക്കണം എന്നാവശ്യപ്പെട്ടതായി പാക്കിസ്ഥാന്‍ പത്രമായ 'ഡോണ്‍' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Advertisment

ഗര്‍ഭിണിയായതിനാല്‍ നിന്ന് പാടാന്‍ ബുദ്ധിമുട്ടായതു കാരണം അവര്‍ ആവശ്യം നിരസിച്ചു. ഇതില്‍ കുപിതനായ ജാതോയ് അവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.  ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് പാക്കിസ്ഥാന്‍ മാധ്യമം ജിയോ ടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സമീന സിന്ധുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അവര്‍ മരണപ്പെട്ടിരുന്നു. തന്‍റെ ഭാര്യയേയും പിറക്കാനിരുന്ന കുഞ്ഞിനേയും കൊലപ്പെടുത്തിയതിന് ജതോയ്ക്കെതിരെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് കേസെടുക്കണം എന്ന് സമീന സിന്ധുവിന്‍റെ ഭര്‍ത്താവ് സമര്‍പ്പിച്ച എഫ്ഐആറില്‍ ആവശ്യപ്പെട്ടു. കുറ്റക്കാരനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Pakistan Singer Shot Dead

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: