മുംബൈ: നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) രജിസ്ട്രർ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലായി ടെലിവിഷൻ നടിയും ടാൻസാനിയൻ പൗരനുമടക്കം ആറ് പേർ മുംബൈയിൽ അറസ്റ്റിൽ. നാർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻ‌ഡി‌പി‌എസ്) നിയമപ്രകാരം ശനി, ഞായർ ദിവസങ്ങളിലായാണ് ഇവർ അറസ്റ്റിലായത്.

എൻ‌സി‌ബി മുംബൈ സോണൽ യൂണിറ്റിന്റെ സംഘം വെർസോവയിലെ മച്ചിമാർ കോളനിയിൽ നിന്ന് ശനിയാഴ്ച രാത്രി 7 മണിയോടെ രണ്ട് പേരെ പിടികൂടി. “99 ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു” എന്ന് ഒരു എൻ‌സി‌ബി ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More: നവരാത്രിയുമായി ബന്ധപ്പെട്ട ട്വീറ്റ്: ദീപിക സിങ് രജാവത്തിനെതിരേ കേസ്

ചോദ്യം ചെയ്യലിനും രേഖാമൂലമുള്ള കുറ്റസമ്മതത്തിനും ശേഷം വിതരണക്കാരനായ ഫൈസൽ (20), വാങ്ങിയ പ്രീതിക ചൗഹാൻ (30) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെന്നും ഏജൻസി പറഞ്ഞു. മാ വൈഷ്ണോദേവി പോലുള്ള നിരവധി ടിവി സീരിയലുകളിൽ ചൗഹാൻ ഭാഗമായിട്ടുണ്ട്.

പിടികൂടിയ കഞ്ചാവ് വെർസോവ നിവാസിയായ ദീപക് റാഥോറിൽ നിന്നാണ് കണ്ടെത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നും എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് വിതരണം ചെയ്തുവെന്നാരോപിച്ച് മുംബൈ മയക്കുമരുന്ന് വിരുദ്ധ സെൽ നേരത്തെ റാഥോറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒക്ടോബർ 23 ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ‌സി‌ബിയുടെ മുംബൈ യൂണിറ്റ് തെക്കൻ മുംബൈയിലെ മുഹമ്മദ് അലി റോഡിൽ നിന്ന് നാല് ഗ്രാം കൊക്കെയ്ൻ പിടിച്ചെടുക്കുകയും ടാൻസാനിയൻ പൗരനായ ബ്രൂണോ ജോൺ എൻ‌ഗ്വാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ചയാണ് അറസ്റ്റ് നടന്നത്.

Read More: പാകിസ്ഥാനോടും ചൈനയോടും എന്ന് യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ്

അന്വേഷണത്തിനിടെ, അന്ധേരിയിലെ വെർസോവയിൽ നിന്ന് 4.40 ഗ്രാം എക്സ്റ്റസി, 1.88 ഗ്രാം എംഡിഎംഎ (ആകെ 6.28 ഗ്രാം) എന്നിവ പിടിച്ചെടുത്തു. രോഹിത് ഹൈർ എന്നയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

എൻ‌സി‌ബി മുംബൈയുടെ മറ്റൊരു സംഘം ഒരു വാഹനത്തിൽ നിന്ന് 325 ഗ്രാം കഞ്ചാവ്, 32 ഗ്രാം ചരസ്, 05 ഗ്രാം മെത്താംഫെറ്റാമൈൻ 12,990 രൂപ എന്നിവ പിടിച്ചെടുത്തു. “ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരാളെ അറസ്റ്റ് ചെയ്തു,” എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More: Mumbai: TV actor arrested by NCB for buying drugs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook