സൂറത്ത്: രണ്ടു ദിവസമായി കാണാതായ വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ കണ്ടെത്തി. അ​ഹ​മ്മദാ​ബാ​ദി​ലെ ശാ​ഹി​ബാ​ഗിലെ ഒരു പാർക്കിൽ നിന്നാണ് ഇദ്ദേഹത്ത അബോധാവസ്ഥയിൽ കണ്ടെത്തിയത്. തൊഗാഡിയയെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികൾ പരാതി നൽകിയിരുന്നു.

ഷാഹിദാബാദ് ചന്ദ്രമണി ആശുപത്രിയിലാണ് അദ്ദേഹത്തെ അര്‍ധബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചത്. ര​ക്ത​ത്തി​ലെ പ​ഞ്ചസാര​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് തൊ​ഗാ​ഡി​യ​യ്ക്ക് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ​തെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഒ​രു പ​ഴ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ഗു​ജ​റാ​ത്തി​ൽ എ​ത്തി​യ​ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ തൊ​ഗാ​ഡി​യ​യെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വി​എ​ച്ച്പി നേ​താ​ക്ക​ൾ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. 18 വ​ർ​ഷം മു​ന്പ് ന​ട​ന്ന ഒ​രു വ​ധ​ശ്ര​മ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി തൊ​ഗാ​ഡി​യ അ​ട​ക്കം 38 പേ​ർ​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് ഭരണകൂടത്തിനാണെന്ന് വിഎച്ച്പി ഗുജറാത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി രഞ്ചോഡ് ബര്‍വാദ് ആരോപിച്ചു.

വൈകീട്ടുവരെ പരാതിയില്‍ കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ സോല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സമീപത്തെ സര്‍കേജ്ജ്-ഗാന്ധിനഗര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഗംഗാപുര്‍ സ്റ്റേഷനിലെ കേസില്‍ തൊഗാഡിയയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അവിടത്തെ പൊലീസ് തിങ്കളാഴ്ച രാവിലെ വന്നതായി അഹമ്മദാബാദിലെ സോല പൊലീസ് വ്യക്തമാക്കി. എന്നാല്‍, തൊഗാഡിയയെ കണ്ടെത്താനാകാതെ വെറുംകൈയോടെയാണ് അവര്‍ മടങ്ങിയതെന്നും സോല പൊലീസ് പറഞ്ഞു. ഇക്കാര്യം ഗുജറാത്തിലെ ഭരത്പുര്‍ റേഞ്ച് ഐജി അലോക് കുമാര്‍ വസിഷ്ഠയും ആവര്‍ത്തിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ