Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

ന്യൂസീലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ അടക്കം നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ

സുരിനാം പ്രസിഡന്റ് ചന്ദ്രികപെർ‌സാദ് സന്തോഖി, കുറകാവോ പ്രധാനമന്ത്രി യൂജിൻ റുഗ്ഗെനാഥ് എന്നിവരും ഈ വർഷം പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾക്ക് അർഹരായവരിൽ ഉൾപ്പെടുന്നു

Pravasi Bharatiya Samman Awards-2021, Pravasi Bharatiya Samman, Pravasi Bharatiya Samman Awards, Priyanca Radhakrishnan, Baburajan Vava Kalluparambil Gopalan, Mohan Thomas Lazarus Pakalomattom, Siddeek Ahmed, പ്രവാസി ഭാരതീയ സമ്മാൻ, പ്രിയങ്ക രാധാകൃഷ്ണന്‍,മോഹൻ തോമസ് പകലോമറ്റം, സിദ്ദീഖ് അഹമ്മദ്, ബാബുരാജൻ വാവ കല്ലുപറമ്പിൽ, ie malayalam

ലോക പ്രവാസി ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾ (പിബിഎസ്എ) പ്രഖ്യാപിച്ചു. ന്യൂസീലൻഡ് മന്ത്രിയായ പ്രിയങ്ക രാധാകൃഷ്ണന്‍ അടക്കം നാല് മലയാളികൾ ഇത്തവണ പുരസ്കാരത്തിന് അർഹരായി. ഡോക്ടർ മോഹൻ തോമസ് പകലോമറ്റം, ഡോക്ടർ സിദ്ദീഖ് അഹമ്മദ്, ബാബുരാജൻ വാവ കല്ലുപറമ്പിൽ എന്നിവരാണ് പുരസ്കാരം നേടിയ മറ്റ് മലയാളികൾ. ആകെ 30 പേർക്കാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾ.

പൊതു പ്രവർത്തന രംഗത്താണ് പ്രിയങ്ക രാധാകൃഷ്ണൻ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹയായത്. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ 2020 നവംബറിലാണ് ന്യൂസീലന്‍ഡില്‍ ജസിന്‍ന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായത്. തൊഴില്‍ സഹമന്ത്രി ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസിലൻഡ് സർക്കാരിലെ ആദ്യ ഇന്ത്യക്കാരിയാണ് പ്രിയങ്ക.

Read More: മലയാളി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യക്കാരി

ഖത്തറിൽ സർജനായി ഡോക്ടർ മോഹൻ തോമസ് പകലോമറ്റം. വൈദ്യശാസ്ത്ര രംഗത്തെ മികവിനാണ് ഡോക്ടർ മോഹൻ തോമസിന് പുരസ്കാരം ലഭിച്ചത്. സൗദി അറേബ്യയിൽ വ്യവസായിയും, ഇറാം ഗ്രൂപ് സി എംഡിയുമാണ് ഡോ സിദ്ദീഖ് അഹമ്മദ്. വ്യവസായ രംഗത്തെ മികവിനാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായത്. സാമൂഹ്യ സേവനത്തിനാണ് ബഹ്റൈനിൽ കഴിയുന്ന ബാബുരാജൻ വാവ കല്ലുപറമ്പിൽ പുരസ്കാരാർഹനായത്.

വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിപ്പിടിച്ച് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന ഇന്ത്യക്കാരെയാണ് പ്രവാസ സമ്മാൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ 16-ാം പതിപ്പാണ് ജനുവരി 9 ന് നടന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഓൺലൈനായാണ് അവാർഡുകൾ സമ്മാനിച്ചത്.

സുരിനാം പ്രസിഡന്റ് ചന്ദ്രികപെർ‌സാദ് സന്തോഖി, കുറകാവോ പ്രധാനമന്ത്രി യൂജിൻ റുഗ്ഗെനാഥ് എന്നിവരും ഈ വർഷം പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾക്ക് അർഹരായവരിൽ ഉൾപ്പെടുന്നു. പൊതു പ്രവർത്തന രംഗത്താണ് ഇരുവർക്കും പുരസ്കാരങ്ങൾ.

Read More: ഇന്ത്യൻ പതാക കൈയിലേന്തിയത് ദേശസ്നേഹം കാരണമെന്ന് കാപ്പിറ്റോൾ പ്രതിഷേധത്തിലെ കൊച്ചി സ്വദേശി

ഡോ. രജനി ചന്ദ്ര ഡി മെല്ലോ (അസർബൈജാൻ), ജമാൽ അഹ്മദ് (ബോട്സ്വാന), ജാനകിരാമൻ രവികുമാർ (കാമറൂൺ), ദേബാഷിഷ് ചൗധരി (ചെക്ക് റിപ്പബ്ലിക്), മുഹമ്മദ് ഹുസൈൻ ഹസനാലി സർദാർവാല (എത്യോപ്യ), ബാലസുബ്രഹ്മണ്യൻ രമണി (ജർമ്മനി), ലാൽ ലോകുമൽ ചേല്ലാറം (ഹോങ്കോംഗ്), പ്രൊ. മുരളീധർ മിര്യാല (ജപ്പാൻ), റാജിബ് ഷാ (ജപ്പാൻ), സലീൽ പാണിഗ്രാഹി (മാലിദ്വീപ്), രവി പ്രകാശ് സിങ് (മെക്സികോ), അരവിന്ദ് ഫുകാൻ (യുഎസ്), നിലു ഗുപ്ത (യുഎസ്), സുധാകർ ജോന്നലഗദ്ദ (യുഎസ്) എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ. അർമേനിയയിൽ പ്രവർത്തിക്കുന്ന കൾച്ചറൽ ഡൈവേഴ്സിറ്റി ഫോർ പീസ്ഫുൾ ഫ്യൂച്ചർ എന്ന സംഘടനയും ഇത്തവണത്തെ പുരസ്കാരത്തിന് അർഹരായി.

പ്രവാസി ഭാരതീയ ദിവസ് ചടങ്ങിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാർക്കോ (എൻ‌ആർ‌ഐ), വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കോ ആണ് പുരസ്കാരം നൽകുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pravasi bharatiya samman awards 2021

Next Story
വാക്‌സിൻ ട്രയലിൽ പങ്കെടുത്തയാളുടെ മരണം: വിഷബാധയാവാം മരണ കാരണമെന്ന് ഭാരത് ബയോടെക്bharat biotech vaccine volunteer death, bharat biotech covaxin, india covid vaccine, covaxin phase 3 clinical trial, vaccine volunteer death, bharat biotech serum, കോവിഡ്, വാക്സിൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com