ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് മക്കളേും ചുട്ടുകൊന്ന സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് കേരളീയരെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷാ മോദിയെന്ന പ്രചരണം മാധ്യമങ്ങളാണ് നടത്തുന്നത്. നരേന്ദ്രമോദിയും താനും തമ്മില്‍ ആകാശവും ഭൂമിയില്‍ തമ്മിലുള്ള വ്യത്യാസമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ മന്ത്രിയെന്ന നിലയ്ക്ക് പശു സംരക്ഷണത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സാരംഗി വെളിപ്പെടുത്തി.
1999 ജനുവരിയി 22-ന് ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാര്‍ ജില്ലയില്‍ പെടുന്ന മനോഹരപൂര്‍ ഗ്രാമത്തിലെ തന്റെ വണ്ടിയില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ധാരാസിംഗിന്റെ നേതൃത്വത്തില്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ മൂന്നു പേരെയും ചുട്ടുകൊന്നത്. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്റംഗ്ദളിന്റെ നേതാവ്.
2002-ല്‍ ഒഡിഷ നിയമസഭയിലേക്ക് ഇരച്ചു കയറി ‘ജയ് ശ്രീറാം’ വിളിക്കുകയും വസ്തുക്കള്‍ തല്ലിത്തകര്‍ക്കുകയു, ചെയ്തതിന് സാരംഗിയും ബജ്റംഗദള്‍ പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു.
2014ല്‍ ബാലസോറില്‍ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും രബീന്ദ്ര കുമാര്‍ ജനയോട് 1.42 ലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ജയിച്ചപ്പോള്‍ ബി.ജെ.പി അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുകയാണ് ചെയ്തത്.
അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് മുഴുവന്‍ ഗോവധനിരോധനം കൊണ്ടുവരാന്‍ നിയമം പാസാക്കുമെന്ന് പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞിരുന്നു