/indian-express-malayalam/media/media_files/2025/12/15/prasnath-kishor-2025-12-15-07-44-30.jpg)
Prashant Kishor meets Priyanka Gandhi
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അകന്നുനിന്ന രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ, മൂന്ന് വർഷത്തിന് ശേഷം കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്.
Also Read:നിതിൻ നബിൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻറ് ; ബീഹാർ മന്ത്രിസഭയിലെ കരുത്തൻ ദേശീയ നേതൃത്വത്തിലേക്ക്
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും, മുൻകാലങ്ങളിലെ അസ്വാരസ്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. കോൺഗ്രസിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്ന പ്രശാന്ത് കിഷോർ, രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെയും ചോദ്യം ചെയ്തിരുന്നു.
Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. മഹാസഖ്യത്തിനും ബി.ജെ.പിക്കും എതിരെ മത്സരിച്ച ജൻ സുരാജ് പാർട്ടിക്ക് ഒരൊറ്റ സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല, മത്സരിച്ച 238 സ്ഥാനാർത്ഥികളിൽ 236 പേർക്കും കെട്ടിവെച്ച തുക നഷ്ടമാവുകയും ചെയ്തു.
സമാനമായി കോൺഗ്രസിനും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. 2020-ൽ 19 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ 61 സീറ്റുകളിൽ മത്സരിച്ചിട്ടും വെറും ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്.
മുൻകാല ബന്ധം 2022 ഏപ്രിലിൽ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോർ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വിശദമായ അവതരണവും അദ്ദേഹം അന്ന് നൽകി. എന്നാൽ, പാർട്ടി രൂപീകരിച്ച 'എംപവേർഡ് ആക്ഷൻ ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം നിരസിച്ചതോടെ ആ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. പാർട്ടിയിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കാത്തതായിരുന്നു അന്ന് അദ്ദേഹം പിന്മാറാൻ കാരണം.
Read More:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us