/indian-express-malayalam/media/media_files/2025/11/19/prsanth-kishor-2025-11-19-18-47-52.jpg)
Bihar Assembly Election 2025 Updates
Bihar Assembly Election 2025 Updates: പറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. തന്റെ പാർട്ടിക്ക് നാല് ശതമാനത്തിൽ താഴെ മാത്രം വോട്ടുകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്.
"തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്ന് എന്റെ തീരുമാനത്തെ ഒരു തെറ്റായി കണക്കാക്കാം. തൃപ്തികരമായ ഫലം നേടാൻ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നാല് ശതമാനത്തിൽ താഴെ വോട്ടുകൾ ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല."- പ്രശാന്ത് കിഷോർ പറഞ്ഞു.
Also Read:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്
ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്. ഭാവി തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ തന്റെ ശ്രമം തുടരുമെന്ന് മുൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോർ പറഞ്ഞു.
Also Read:തിരഞ്ഞെടുപ്പിന് പിന്നാലെ ലാലു കുടുംബത്തിൽ പൊട്ടിത്തെറി; മകൾ രോഹിണി ആർജെഡി വിട്ടു
"ബീഹാറിൽ ജയിക്കാതെ ഞാൻ പിന്നോട്ട് പോകില്ല. അതിന് എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല"- അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻഡിഎ സർക്കാർ ഓരോ മണ്ഡലത്തിലെയും 60,000-ത്തിലധികം ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം നൽകിയില്ലായിരുന്നെങ്കിൽ മുന്നണി 25 സീറ്റുകളിൽ ഒതുങ്ങുമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു.
എൻഡിഎ സർക്കാർ 40,000 കോടി രൂപയുടെ ജനങ്ങളുടെ പണം വാഗ്ദാനം ചെയ്തതായും അതിൽ വലിയൊരു പങ്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിതരണം ചെയ്തതായും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു.
Read More:ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us