scorecardresearch

"ശ്രീകൃഷ്ണൻ ഇതിഹാസ പൂവാലൻ", ട്വീറ്റിൽ പുലിവാല് പിടിച്ച് പ്രശാന്ത് ഭൂഷൺ

യോഗി ആദിത്യനാഥിന് ആന്റി റോമിയോ സ്ക്വാഡ് എന്നതിന് പകരം ആന്റി കൃഷ്ണ സ്ക്വാഡ് എന്ന് വിളിക്കാൻ ധൈര്യമുണ്ടോയെന്നും പരിഹാസം

യോഗി ആദിത്യനാഥിന് ആന്റി റോമിയോ സ്ക്വാഡ് എന്നതിന് പകരം ആന്റി കൃഷ്ണ സ്ക്വാഡ് എന്ന് വിളിക്കാൻ ധൈര്യമുണ്ടോയെന്നും പരിഹാസം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
prashant bhushan, yogi adityanath,up, anti romeosquads

ന്യൂഡെൽഹി: പ്രമുഖ അഭിഭാഷകനായ പ്രശാന്ത്ഭൂഷണന്റെ ശ്രീകൃഷ്ണനെ കുറിച്ചുളള ട്വീറ്റ് വിവാദമാകുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്ക്വാഡിനെ പരിഹസിച്ചുളള ട്വീറ്റാണ് വിവാദമായതും കേസായതും. റോമിയോ (ഷേക്സ്പിയർ കഥാപാത്രം) ഒരു സ്ത്രീയെ മാത്രമാണ് പ്രേമിച്ചതെന്നും എന്നാൽ ലെജൻഡറി പൂവാലനാണ്. ആന്റി റോമിയോ സ്ക്വാഡിനെ ആന്റി കൃഷ്ണ സ്ക്വാഡ് എന്നു വിളിക്കാൻ യോഗി ആദിത്യനാഥിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം തന്റെ ട്വീറ്റിൽ ചോദിച്ചു.

Advertisment

ട്വീറ്റ് വൈറലും വിവാദവുമായി. സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച പ്രശാന്ത് ഭൂഷന്റെ അഭിപ്രായപ്രകടനം ഹിന്ദു മതഗ്രൂപ്പുകളെ കോപാകുലരാക്കിയിട്ടുണ്ട്. പ്രശാന്ത് ഭുഷൺ മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു. ദൈവനിന്ദ ആരോപിച്ച് കേസെടുക്കണമെന്നാണ്​ ആവശ്യം. ബി ജെ പി ഡൽഹി ഘടകത്തിന്റെ വക്താവായ താജീന്ദർ ബഗ്ഗ പൊലീസിൽ പരാതി നൽകി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബി ജെ പി നേതാവ് പൊലീസിൽ പ്രശാന്ത് ഭൂഷണെതിരായ പരാതി നൽകിയിരിക്കുന്നത്.

Advertisment

തന്റെ നിലപാട് വളച്ചൊടിക്കുയാണെന്ന് പ്രശാന്ത് ഭൂഷൺ അഭിപ്രയാപ്പെട്ടു. റോമിയോ ബ്രിഗേഡിന്റെ ലോജിക്ക് വച്ചു നോക്കിയാൽ ശ്രീകൃഷ്ണൻ പോലും പൂവാലനാകും. താനൊരിക്കലും മതവികാരത്തെ മുറിവേൽപ്പിക്കാനല്ല വിചാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മൾ വളർന്നത് ശ്രീകൃഷ്ണന്റെ ഗോപികമാരുമായുളള ക്രീഡകൾക്കൊപ്പമാണ്. എന്നാൽ റോമിയോ സ്ക്വാഡിന്റെ ലോജിക് ഇതിനെ ക്രിമിനലൈസ് ചെയ്യും. ഒരിക്കലും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: