/indian-express-malayalam/media/media_files/uploads/2017/08/1881.jpg)
ന്യൂഡല്‍ഹി : ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിന്‍റെ സ്വാന്തന്ത്ര്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാതെ വിട്ടു നിന്ന ദൂരദര്‍ശന്‍റെയും ആള്‍ ഇന്ത്യാ റേഡിയോയുടെയും നടപടി വിവാദമാകുന്നു. ഇടതുപക്ഷ മുന്നണിയുടെ മുഖ്യമന്ത്രിയോട് തന്‍റെ പ്രസംഗത്തില്‍ 'മാറ്റം' വരുത്താത്ത പക്ഷം പ്രക്ഷേപണം ചെയ്യില്ല എന്നു ദൂരദര്‍ശനും ആള്‍ ഇന്ത്യാ റേഡിയോയും പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
" പ്രസംഗത്തിലെ ഒരു വാക്കുപോലും മാറ്റിയില്ലെന്നും. ദൂരദര്‍ശനും ആള്‍ ഇന്ത്യാ റേഡിയോയും മുന്നോട്ടുവച്ച ആവശ്യം അഭൂതപൂർവവും, ജനാധിപത്യവിരുദ്ധവും ഏകാധിപത്യ സ്വഭാവവും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു നിലപാടാണെന്നും" ആയിരുന്നു ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം.
ഇതിനെക്കുറിച്ച് പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശനോ ആള്‍ ഇന്ത്യാ റേഡിയോയോ ഇതേവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
This is a brazen attack on the Federal equation between Centre and states. PM and cronies cannot order state CMs on speaking to the citizens
— Sitaram Yechury (@SitaramYechury) August 16, 2017
ഓഗസ്റ്റ് പന്ത്രണ്ടാം തീയ്യതി വൈകീട്റ്റ് ഏഴുമണിക്കാണ് ദൂരദര്‍ശനും ആള്‍ ഇന്ത്യാ റേഡിയോയും മണിക്ക് സര്‍ക്കാരിന്റെ പ്രസംഗം റിക്കോഡ് ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒരു കത്ത് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ "മാറ്റം വരുത്താത്ത പക്ഷം" അത് പ്രക്ഷേപണം ചെയ്യില്ല എന്ന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നത്.
Read More : മണിക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആകാശവാണിയുടെ വിലക്ക്
"മുഖ്യമന്ത്രിയുടെ സന്ദേശം ചുമതലപ്പെട്ട അധികാരികൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. ഈ പവിത്രമായ സന്ദർഭത്തിന്റെ കോണില്‍ നിന്നുകൊണ്ട് വീക്ഷിക്കുമ്പോള്‍ , പബ്ലിക് ബ്രോഡ്കാസ്റ്ററുടെ ഉത്തരവാദിത്തവും പ്രക്ഷേപണസംവിധാനം പാലിക്കുന്ന മര്യാദകളും കണക്കിലെടുക്കുമ്പോള്‍ ഈ പ്രസംഗത്തെ ഇന്നത്തെ രൂപത്തിൽ സംപ്രേഷണം ചെയ്യാൻ സാധ്യമല്ല." എന്നായിരുന്നു കത്തിന്‍റെ സംക്ഷിപ്ത രൂപം.
"എന്തിരുന്നാലും, മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ അവസരത്തിനും ജനവികാരത്തിനുമൊത്ത് വേണ്ട വിധം മാറ്റങ്ങള്‍ വരുത്തുകയാണ് എങ്കില്‍ ദൂരദര്‍ശനും പ്രസാര്‍ഭാരതിക്കും മുഖ്യമന്ത്രിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ സന്തോഷമേയുള്ളൂ" എന്നും കത്തില്‍ പറയുന്നു.
മാണിക് സർക്കറിന്റെ ഇച്ഛാനുസരണമുള്ള സ്വാതന്ത്ര്യദിന അഭിസംബോധന പ്രക്ഷേപണം ചെയ്യാൻ ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും നിരസിച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നായിരുന്നു ഇതുസംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചത്.
പ്രക്ഷേപണം തടയുന്നതിന് ഉത്തരവാദികളായവരെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം പൊളിറ്റ് ബ്യൂറോ ,"പ്രസാർ ഭാരതിയെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ ഒരു വകുപ്പായി മാറ്റുന്നതില്‍ നിന്നും മോദി സർക്കാർ പിന്തിരിയണം" എന്നും ആവശ്യപ്പെട്ടു.
"സ്വാതന്ത്ര്യ ദിനത്തില്‍ സ്വന്തം ജനങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള ഒരു മുഖ്യമന്ത്രിയുടെ അവകാശത്തിനുമേലുള്ള കടന്നുകയ്യറ്റമാണിത്. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഈ പ്രവൃത്തി ഒരു സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കലാണ്. ഇത്തരം സെന്‍സര്‍ഷിപ്പുകള്‍ വഴി ദൂരദർശൻ, എ.ആർ.ആർ, പ്രസാർ ഭാരതി എന്നിവയുടെ സ്വയംഭരണാവകാശത്തെ ചവിട്ടിമെതിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ " എന്നും പൊളിറ്റ് ബ്യൂറോ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
The RSS Chief's annual address merits a Live telecast. But a CM of 19 years experience has to be blacked out. https://t.co/OJJRbmJ5jt
— Sitaram Yechury (@SitaramYechury) August 16, 2017
Doordarshan is paid for by taxpayers' money not by RSS pracharaks or the BJP. It belongs to every state govt and to each and every Indian.
— Sitaram Yechury (@SitaramYechury) August 16, 2017
അതിനിടയില്‍ ആര്‍എസ്എസ് പ്രചാരകന്‍റെ വിജയദശമി പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്ത ദൂരദര്‍ശന്‍ നടപടിക്കെതിരെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ആഞ്ഞടിച്ചു. " ആര്‍ എസ്എസ് മുഖ്യന്‍റെ വാര്‍ഷിക പ്രസംഗം ദൂരദര്‍ശനു തത്സമയം പ്രക്ഷേപണ യോഗ്യമാണ്. എന്നാല്‍ പത്തൊമ്പത് വര്‍ഷം മുഖ്യമന്ത്രിയായനുഭവമുള്ള ഒരാളുടെ പ്രസംഗം പ്രക്ഷേപണയോഗ്യമല്ല." എന്നു ട്വീറ്റ് ചെയ്ത യെച്ചൂരി. " ദൂരദര്‍ശന്‍ ബിജെപിയുടെയോ ആര്‍എസ്എസിന്‍റെയോ സ്വകാര്യസ്വത്തല്ല. ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ പ്രക്ഷേപണം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്" എന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.