scorecardresearch
Latest News

എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ; പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കയ്യടിച്ച് പൃഥ്വി

പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. ഇന്ദ്രജിത്തും മകൾക്ക് ആശംസ അറിയിച്ചു

എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ; പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കയ്യടിച്ച് പൃഥ്വി

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥന ഇന്ദ്രജിത്തിന് അഭിനന്ദനങ്ങളുമായി എത്തിരിക്കുകയാണ് കൊച്ചച്ചനും ചലച്ചിത്ര താരവുമായ പ്രിഥ്വിരാജ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രിഥ്വി തന്റെ ആശംസ അറിയിച്ചത്. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” പ്രിഥ്വി കുറിച്ചു.

What a lovely track Paathu!
All the best to #BejoyNambiar, #GovindVasantha and the entire team of #Taish!

Here’s a…

Posted by Prithviraj Sukumaran on Tuesday, 20 October 2020

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയിട്ടുള്ളത്. ഇന്ദ്രജിത്തും മകളുടെ ബോളിവുഡ് ഗാനത്തിന് ആശംസയറിയിച്ചുണ്ട്. “പ്രാർത്ഥനയുടെ ഹിന്ദിയിലെ അരങ്ങേറ്റം! തായ്ഷ് എന്ന ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീതം നൽകിയ രേ ബാവ്‌‌രെ എന്ന പുതിയ ഗാനം,” ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Prarthana’s vocal debut in Hindi!

Check out the new song RE BAWREE.. composed by Govind Vasantha for the movie…

Posted by Indrajith Sukumaran on Tuesday, 20 October 2020

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ആദ്യമായാണ് പ്രാർത്ഥന ബോളിവുഡിൽ പാടുന്നത്.

Read More: കോവിഡാണ്, ലക്ഷണങ്ങളൊന്നുമില്ല; ഇപ്പോൾ ഐസൊലേഷനിൽ: പൃഥ്വിരാജ്

‘ജനഗണമന’ എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്ന പ്രിഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കൊച്ചിയിൽ സെൽഫ് ഐസൊലേഷനിലാണ്. ഇതിനിടെയാണ് പ്രിഥ്വി പ്രാർത്ഥനയ്ക്ക് ആശംസകളറിയിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Prarthana indrajith hindi debt re bawree taish wishes from prithviraj

Best of Express