ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻഡിടിവി) ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിനിടയിൽ, നവംബർ 29 മുതൽ പ്രാബല്യത്തിൽ വന്ന ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചു. പ്രണോയ് റോയ് എന്‍ഡിടിവിയുടെ ചെയര്പേഴ്നാണ് രാധിക റോയ് എക്സിക്യൂട്ടീവ് ഡയറക്ടറും.
സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി എൻഡിടിവി എക്സ്ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു.

ഓഗസ്റ്റിൽ എന്താണ് സംഭവിച്ചത്? എന്‍ഡിടിവി ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫറിന്റെ ആരംഭം
ഓഗസ്റ്റ് 23-ന്, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എന്‍ഡിടിവി ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കി. കമ്പനിയിയുടെ 26 ശതമാനം കൂടി വാങ്ങുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആവശ്യപ്പെടുന്ന പ്രകാരം ഒരു ഓപ്പൺ ഓഫർ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. നവംബർ 22-ന് അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫർ ആരംഭിച്ചു, ഡിസംബര്‍ അഞ്ച് വരെയാണ് ഇതിന്റെ കാലാവധി.
എസ് ഇ ബി ഐ (സബ്സ്റ്റാന്‍ഷ്യല്‍ അക്വസിഷന്‍ ഓഫ് ഷെയേഴ്സ് ആന്‍ഡ് ടേക്ക് ഓവേഴ്സ്) റൂൾസ് അനുസരിച്ച്, ഒരു ഓപ്പൺ ഓഫർ ഏറ്റെടുക്കുന്നയാൾ ടാർഗെറ്റ് കമ്പനിയുടെ ഷെയർഹോൾഡർമാർക്ക് അവരുടെ ഓഹരികൾ ഒരു പ്രത്യേക വിലയ്ക്ക് ടെൻഡർ ചെയ്യാൻ ക്ഷണം നല്കുന്നു. ഏറ്റെടുക്കുന്നയാൾ കമ്പനിയിലെ പൊതു ഓഹരി പങ്കാളിത്തത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ കൈവശം വച്ചാൽ അത് പ്രവർത്തനക്ഷമമാകും.
എൻഡിടിവിയുടെ കാര്യത്തിൽ, അദാനി ഗ്രൂപ്പ് 29.18 ശതമാനം ഷെയർ ഉള്ള ഒരു വലിയ ഷെയർഹോൾഡറായി ഉയർന്നുവരുകയും കമ്പനിയുടെ നിയന്ത്രണ ഘടനയിൽ മാറ്റം വരുത്താൻ സാധ്യതയുള്ളതിനാൽ, മറ്റൊരു 26 ശതമാനം ഓഹരി വാങ്ങാൻ ഒരു ഓപ്പൺ ഓഫർ നൽകേണ്ടതുണ്ട്. കമ്പനിയിൽ നിന്ന് പുറത്തുപോകാൻ തയ്യാറുള്ള ന്യൂനപക്ഷ ഓഹരി ഉടമകൾക്ക് അവരുടെ ഓഹരികൾ ടെൻഡർ ചെയ്യാം.
അദാനിയെ തടയാൻ റോയ്സിന് ഒരു കൗണ്ടർ ഓഫർ ആരംഭിക്കാമായിരുന്നു. പക്ഷേ അതിന് കാര്യമായ സാമ്പത്തിക ശേഷി ആവശ്യമാണ്.
എന്‍ഡിടിവി ഏറ്റെടുക്കൽ എങ്ങനെ ആരംഭിച്ചു?
2009-ലും 2010-ലും രാധിക റോയിയുടേയും പ്രണോയ് റോയിയുടേയും ഉടമസ്ഥതയിലുള്ള ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് വിസിപിഎൽ 403.85 കോടി രൂപ പലിശരഹിത വായ്പ നൽകി. ഈ വായ്പയ്ക്കെതിരെ, ആര്‍ആര്‍പിആര്‍ വിസിപിഎല്ലിന് വാറണ്ടുകൾ പുറപ്പെടുവിച്ചു, അത് ആര്‍ആര്‍പിആറിലെ 99.9 ശതമാനം ഓഹരികളാക്കി മാറ്റാൻ വിസിപിഎല്ന് അവകാശം നൽകി.
ആ സമയത്ത് അദാനി ചിത്രത്തിലില്ലായിരുന്നു. ആർആർപിആറിലേക്ക് വായ്പ നീട്ടുന്നതിനായി, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് സ്ട്രാറ്റജിക് വെഞ്ച്വേഴ്സിൽ നിന്ന് വിസിപിഎൽ ഫണ്ട് സ്വരൂപിച്ചിരുന്നു.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്വർക്ക് ലിമിറ്റഡ് 113.75 കോടി രൂപയ്ക്ക് വിസിപിഎല്ലിനെ വാങ്ങിയതായി ഓഗസ്റ്റ് 23-ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. അപ്പോഴേക്കും വായ്പ തിരിച്ചടച്ചിരുന്നില്ല. എന്‍ഡിടിവി ലിമിറ്റഡ്, സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിൽ, “എന്‍ഡിടിവിയുമായോ അതിന്റെ സ്ഥാപക-പ്രൊമോട്ടർമാരുമായോ ഒരു ചർച്ചയും കൂടാതെയാണ്” സിപിഎല്‍ നോട്ടീസ് തങ്ങൾക്ക് നൽകിയതെന്ന് പ്രതികരിച്ചിരുന്നു.