ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് കാര്യകർത്താക്കളുടെ മൂന്നാം വർഷ പരിശീലനത്തിൽ, അവരെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യെ എതിർത്ത് മകൾ ശർമിഷ്‌ഠ മുഖർജി രംഗത്ത്. പ്ര​ണ​ബ് മു​ഖ​ർ​ജി​ നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പോകുന്നതിനെയാണ് ശർമ്മിഷ്‌ഠ തുറന്നെതിർത്തത്.

വ്യാ​ജ വാ​ർ​ത്ത​ക​ൾ ച​മ​യ​യ്ക്കാ​നു​ള​ള തുറന്ന അ​വ​സ​ര​മാ​ണ് ബി​ജെ​പി​ക്കു ​ന​ൽ​കി​യ​തെ​ന്നും ഇ​തു അച്‌ഛൻ മ​ന​സി​ലാ​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ശ​ർ​മി​ഷ്‌ഠ പറഞ്ഞു. “അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഒ​രു​പ​ക്ഷേ മ​റ​ന്നു​പോ​യേ​ക്കാം. പ​ക്ഷേ ദൃ​ശ്യ​ങ്ങ​ൾ ബാ​ക്കി​യു​ണ്ടാ​കും. ആ ​ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം ആ​ർ​എ​സ്എ​സ് നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കും. ബി​ജെ​പി​യു​ടെ വൃ​ത്തി​കെ​ട്ട ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് അദ്ദേഹം മ​ന​സി​ലാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു,” കോൺഗ്രസ് നേതാവ് കൂടിയായ ശ​ർ​മി​ഷ്‌ഠ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ്ര​ണാബ് മു​ഖ​ർ​ജി​യു​ടെ നാ​ഗ്പു​ർ സ​ന്ദ​ർ​ശ​ന​ത്തിന് പിന്നാലെ ശ​ർ​മി​ഷ്‌ഠ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നിരുന്നു. ലോക്‌സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ശ​ർ​മി​ഷ്‌ഠ മ​ൽസ​രി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ശ​ർ​മി​ഷ്‌ഠ മു​ഖ​ർ​ജി രം​ഗ​ത്തു​വ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​ടേ​ണ്ടി​വ​ന്നാ​ൽ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ശ​ർ​മി​ഷ്‌ഠ വ്യക്തമാക്കി.

അ​തേ​സ​മ​യം, ഇന്നലെ തന്നെ പ്ര​ണബ് മു​ഖ​ർ​ജി നാ​ഗ്പൂ​രി​ലെ​ത്തി. ഇന്ന് വൈകുന്നേരമാണ് പരിപാടി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പ്രണബ് മുഖർജിയെ സ്വീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് പ്രണബ് മുഖർജിയോട് സിപിഎമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ