/indian-express-malayalam/media/media_files/uploads/2018/06/Sharmishta-Mukherjee-Pranab.jpg)
ന്യൂഡൽഹി: ആർഎസ്എസ് കാര്യകർത്താക്കളുടെ മൂന്നാം വർഷ പരിശീലനത്തിൽ, അവരെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയെ എതിർത്ത് മകൾ ശർമിഷ്ഠ മുഖർജി രംഗത്ത്. പ്രണബ് മുഖർജി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പോകുന്നതിനെയാണ് ശർമ്മിഷ്ഠ തുറന്നെതിർത്തത്.
വ്യാജ വാർത്തകൾ ചമയയ്ക്കാനുളള തുറന്ന അവസരമാണ് ബിജെപിക്കു നൽകിയതെന്നും ഇതു അച്ഛൻ മനസിലാക്കുമെന്നാണു കരുതുന്നതെന്നും ശർമിഷ്ഠ പറഞ്ഞു. "അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷേ മറന്നുപോയേക്കാം. പക്ഷേ ദൃശ്യങ്ങൾ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങൾക്കൊപ്പം ആർഎസ്എസ് നുണകൾ പ്രചരിപ്പിക്കും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു," കോൺഗ്രസ് നേതാവ് കൂടിയായ ശർമിഷ്ഠ ട്വിറ്ററിൽ കുറിച്ചു.
Hope @CitiznMukherjee now realises from todays’ incident, how BJP dirty tricks dept operates. Even RSS wouldn’t believe that u r going 2 endorse its views in ur speech. But the speech will be forgotten, visuals will remain & those will be circulated with fake statements. 1/2
— Sharmistha Mukherjee (@Sharmistha_GK) June 6, 2018
.@CitiznMukherjee By going 2 Nagpur, u r giving BJP/RSS full handle 2 plant false stories, spread falls rumours as 2day & making it somewhat believable. And this is just d beginning! 2/2
— Sharmistha Mukherjee (@Sharmistha_GK) June 6, 2018
പ്രണാബ് മുഖർജിയുടെ നാഗ്പുർ സന്ദർശനത്തിന് പിന്നാലെ ശർമിഷ്ഠ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായി ശർമിഷ്ഠ മൽസരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ഈ ആരോപണങ്ങൾ തള്ളി ശർമിഷ്ഠ മുഖർജി രംഗത്തുവന്നത്. കോണ്ഗ്രസ് വിടേണ്ടിവന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ശർമിഷ്ഠ വ്യക്തമാക്കി.
അതേസമയം, ഇന്നലെ തന്നെ പ്രണബ് മുഖർജി നാഗ്പൂരിലെത്തി. ഇന്ന് വൈകുന്നേരമാണ് പരിപാടി. വിമാനത്താവളത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രണബ് മുഖർജിയെ സ്വീകരിച്ചു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പ്രണബ് മുഖർജിയോട് സിപിഎമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.