scorecardresearch
Latest News

പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ

പ്രണബിന്റെ ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്

പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടർന്നാണ് സ്ഥിതി വഷളായതെന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്തിഷ്ക ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രണബ് മുഖർജി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്.

Read More: പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ മകൾ

പ്രണബിന്റെ ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

“ശ്വാസകോശ അണുബാധ വന്നതിനെ തുടർന്ന് ശ്രീ പ്രണബ് മുഖർജിയുടെ ആരോഗ്യനില വീണ്ടും വഷളായി. വെന്റിലേറ്ററി പിന്തുണയിൽ തുടരുന്ന ഇദ്ദേഹത്തെ ഇപ്പോൾ ഒരു സംഘം സ്പെഷ്യലിസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ട്,” ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ഡൽഹി കാന്റിലെ ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ് ആയിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.

Read More: Pranab Mukherjee health declines, son Abhijit says his father ‘stable’

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pranab mukherjee health declines son abhijit says his father stable