മും​ബൈ: ഗോ​വ​യി​ലെ പ്ര​മോ​ദ്​ സാ​വ​ന്ത്​ മ​​ന്ത്രി​സ​ഭ ബു​ധ​നാ​ഴ്​​ച നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ട്​ തേ​ടും. ഒ​രാ​ഴ്​​ച​യ്ക്ക​കം വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും പ്ര​മോ​ദ്​ സാ​വ​ന്ത്​ പ​റ​ഞ്ഞു. 40 അം​ഗ സ​ഭ​യി​ൽ നി​ല​വി​ൽ 36 പേ​രാ​ണു​ള്ള​ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപിയുടെ അംഗസംഖ്യ 12 ആയി കുറഞ്ഞിട്ടുണ്ട്.

ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും (ജിഎഫ്പി) മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യുമുള്‍പ്പടെ പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രന്റേയും പിന്തുണയടക്കം 19 പേരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാരിനുള്ളത്. മ​നോ​ഹ​ർ പ​രീക്ക​ർ​ക്കു ശേ​ഷം ഗോ​വ​യി​ൽ ബിജെപി ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കി​യ​ത്​​ 28 മ​ണി​ക്കൂ​ർ നീ​ണ്ട നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു.

Read: അർധ രാത്രിയില്‍ അധികാരത്തില്‍; പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു

ആ​ർഎ​സ്എ​സ്​ ബ​ന്ധ​മു​ള്ള ഡോ.പ്ര​മോ​ദ്​ സാ​വ​ന്തി​നെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി ബിജെ​പി ക​ണ്ടെ​ത്തി​യെ​ങ്കി​ലും സ​ഖ്യ​ക​ക്ഷി​ക​ളും സ്വ​ത​ന്ത്ര​രും ആ​ദ്യം അം​ഗീ​ക​രി​ച്ചി​ല്ല. മു​ഖ്യ​നാ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ള്ള മ​ഹാ​രാ​ഷ്​​ട്ര​വാ​ദി ഗോ​മ​ന്ത​ക്​ പാ​ർ​ട്ടി (എംജിപി) എംഎ​ൽഎ സു​ദി​ൻ ധാ​വ​ലി​ക​ർ പി​ണ​ങ്ങി​പ്പോ​യി. പി​ന്നീ​ട്​ ച​ർ​ച്ച​ക​ൾ​ക്കും പ​രീ​ക്ക​റു​ടെ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്കും സു​ദി​ൻ ധാ​വ​ലി​ക്ക​റും എംജിപി അ​ധ്യ​ക്ഷ​ൻ ദീ​പ​ക്​ ധാ​വ​ലി​ക്ക​റും പോ​യി​ല്ല. എ​ന്നാ​ൽ, പാ​ർ​ട്ടി എംഎ​ൽഎ​മാ​ർ മ​നോ​ഹ​ർ അ​സ​ഗ​വ​ങ്ക​റും ദീ​പ​ക്​ പ​വ​സ്​​ക​റും സ​ജീ​വ​മാ​യി​രു​ന്നു. മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​ർ ഒ​പ്പം നി​ന്ന​തോ​ടെ ഗോ​വ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി (ജിഎ​ഫ്പി) അ​ധ്യ​ക്ഷ​ൻ വി​ജ​യ്​ സ​ർ​ദേ​ശാ​യി ക​രു​ത്താ​ർ​ജി​ക്കു​ക​യും ചെ​യ്​​തു.

ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് 14 സീറ്റുകളുണ്ട്. എന്‍സിപിക്ക് ഒരു എംഎല്‍എയും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ജിഎഫ്പിയുടേയും എംജിപിയുടേയും മൂന്ന് എംഎല്‍എമാര്‍ വീതം നിലവിലെ സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്. കൂടാതെ മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയുമുണ്ടെന്നാണ് ബിജെപി അവകാശപ്പെട്ടത്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡീസൂസയും മരിച്ചിരുന്നു. നിലവില്‍ 36 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്തെയും രാജി വച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook