scorecardresearch

സ്ഥാനാര്‍ത്ഥിയാവാന്‍ പ്രകാശ് രാജ്; 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

പുതുവത്സര ദിനത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്

പുതുവത്സര ദിനത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്

author-image
WebDesk
New Update
സ്ഥാനാര്‍ത്ഥിയാവാന്‍ പ്രകാശ് രാജ്; 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. പുതുവത്സരാശംസ നേര്‍ന്നു കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മത്സരിക്കുക.

Advertisment

ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുകയെന്ന് താമസിയാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി വേണ്ടത് ജനങ്ങളുടെ സർക്കാരാണെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ പ്രകാശ് രാജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളൊന്നും നേരത്തെ നല്‍കിയിരുന്നില്ല.

അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം വലതുപക്ഷ തീവ്ര രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയത്. പിന്നീട് നരേന്ദ്ര മോദിയെ കണക്കിന് വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു. പ്രധാനമന്ത്രിയോട് നിരന്തരം ട്വിറ്ററിലൂടെ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹം ബിജെപിയെ വിമര്‍ശിച്ചു.

Prakash Raj Actor Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: