/indian-express-malayalam/media/media_files/uploads/2018/06/prakash-raj.jpg)
ബെംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രകാശ് രാജ്. അതെന്റെ ശബ്‌ദം കരുത്തുള്ളതാക്കുക മാത്രമേയുള്ളൂവെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളടക്കം ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.
ശബ്‌ദങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമങ്ങള്‍ നോക്കൂവെന്നും തന്റെ ശബ്‌ദം ഇനിയും കരുത്തുള്ളതായി വളരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും ബിജെപിയ്‌ക്കുമെതിരെ പൊതുവേദികളില്‍ പ്രതികരിച്ച പ്രകാശ് രാജിനെ വധിക്കാന്‍ ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ജ്ഞാനപീഠ ജേതാവായ ഗിരീഷ് കര്‍ണാഠിനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിലപാടുകളെടുത്ത മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നില്‍ വച്ചായിരുന്നു ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ച് കൊന്നത്. സംഭവം രാജ്യമൊട്ടാകെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്.
Bengaluru: Gauri killers planned to eliminate actor Prakash Rai, reveals SIT probe https://t.co/a3AEfE5vZK ....Look at the narrative to silence voices.. my VOICE will grow more STRONGER now .. you cowards ...do you think you will get away with such HATE POLITICS #justaskingpic.twitter.com/tIZd5xoOvq
— Prakash Raj (@prakashraaj) June 27, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.