/indian-express-malayalam/media/media_files/uploads/2018/03/prakashraj7.jpg)
ബെംഗളൂരു: അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ചലച്ചിത്രതാരം കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
പൊള്ളിയ കാലുകളും കണ്ണില്‍ വിശപ്പുമായി, അഭിമാനത്തിനും അവകാശത്തിനും വേണ്ടി അവര്‍ നടക്കുകയാണെന്ന് പറഞ്ഞ പ്രകാശ് രാജ് നിങ്ങളുടെ നുണകളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് പ്രക്ഷോഭത്തിന് കാരണമെന്നും പറയുന്നു.
അവര്‍ വാതിലില്‍ മുട്ടുമ്പോള്‍ നീതി നല്‍കാന്‍ നിങ്ങള്‍ക്കാകുമോ എന്നു ചോദിക്കുന്ന പ്രകാശ് രാജ് കര്‍ഷകര്‍ ഉയിര്‍ത്തെഴുന്നേറ്റ് അധികാരികളെ പിടിച്ച് പുറത്താക്കുമെന്നും പറയുന്നു. സംഘപരിവാറിനെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തുന്ന ജസ്റ്റ് ആസ്‌കിംഗ് ഹാഷ്ടാഗോടുകൂടിയാണ് പ്രകാശ് രാജിന്റെ പോസ്റ്റ്.
Read More : കര്‍ഷക പ്രക്ഷോഭം ചിത്രങ്ങളിലൂടെ
അതേസമയം, ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കര്‍ഷകര്‍ അല്‍പ്പസമയത്തിനകം കൂടിക്കാഴ്ച്ച നടത്തും.
ഇന്നലെ രാത്രി വിശ്രമം പോലുമില്ലാതെയായിരുന്നു കര്‍ഷകര്‍ മാര്‍ച്ച് തുടര്‍ന്നത്. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് തടസ്സമുണ്ടാകരുത് എന്നുള്ളതിനാലായിരുന്നു കിസാന്‍ സഭ രാത്രിയിലും മാര്‍ച്ചുമായി മുന്നോട്ട് പോയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മാര്‍ച്ച് ആസാദ് മൈതാനത്തെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.