/indian-express-malayalam/media/media_files/uploads/2017/07/mani-shankar.jpg)
ന്യൂഡല്‍ഹി: ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരയാണെന്നും മോദി ഈ കാലഘട്ടത്തിന്റെ നേതാവാണെന്നും പറഞ്ഞ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം തങ്ങള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും, മെഹ്ബൂബ ഒന്നുകില്‍ മോദിയേയോ അല്ലെങ്കില്‍ ഇന്ദിരയേയോ പുകഴ്ത്തണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
മെഹ്ബൂബയുടെ പ്രസംഗം തനിക്ക് മടുപ്പുളവാക്കിയെന്നും തന്റെ അറിവില്‍ മെഹ്ബൂബ മോദിയെ മാതൃകാ നേതാവായാണ് കാണുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. മെഹ്ബൂബ എന്തിനാണ് ഇത്തരത്തിലൊരു താരതമ്യം നടത്തിയതെന്ന് തനിക്കു മനസിലാകുന്നില്ലെന്നും അത് തീര്‍ത്തും അപ്രസക്തമാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
കശ്മീരിനെക്കുറിച്ച് ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ ഗുണങ്ങള്‍ അംഗീകരിക്കുമ്പോഴും തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞത്. 'ഈ കാലഘട്ടത്തിന്റെ നേതാവ് മോദി തന്നെയാണ്. കശ്മീരിനെ ഇപ്പോഴത്തെ കഷ്ടതകളില്‍ നിന്നും രക്ഷിക്കാന്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതൊക്കെയാണെങ്കിലും തന്നെ സംബന്ധിച്ച് ഇന്ത്യയെന്നാല്‍ ഇന്ദിര തന്നെയായിരുന്നു. ചിലര്‍ക്കൊക്കെ അതിഷ്ടപ്പെടില്ല. പക്ഷെ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിര തന്നെയായിരുന്നു.'
കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയെ ദുര്‍ബലപ്പെടുത്താനുള്ള ഏതുതരം ശ്രമങ്ങളെയും ശക്തമായി എതിര്‍ക്കും. ഇന്ത്യയേയും കശ്മീരിനേയും രണ്ടായി കാണുന്ന മാധ്യമ അവതരണങ്ങളില്‍ വിഷമമുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. കശ്മീര്‍ ഇന്ത്യക്കുള്ളിലെ ചെറിയ ഇന്ത്യയാണെന്നും വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്ഥാനമാണെന്നും പറഞ്ഞ മെഹ്ബൂബ മുഫ്തി സംസ്ഥാനത്ത് മതവിവേചനമുണ്ടെന്നതിനെ തള്ളി കൂടുതല്‍ മതേതരത്വത്തിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്നും വ്യക്തമാക്കി. 'ആസാദി' വികാരം മാറി മറ്റൊരു മികച്ച ആശയത്തിലേക്ക് എത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.