ന്യൂഡല്‍ഹി: പ്രഗ്യാ സിങ് ഠാക്കൂര്‍ എംപി പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍. 21 അംഗ സമിതിയുടെ നേതൃത്വം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനാണ്. പ്രതിരോധ വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്‍മെന്റിലെ നയങ്ങളില്‍ ഈ സമിതിയോടു കൂടി ആലോചിച്ചശേഷമാണ് തീരുമാനമെടുക്കുക.

ഭോപ്പാലില്‍നിന്നുള്ള എംപിയായ പ്രഗ്യാ സിങ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിനെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യാ സിങ്. 2017 ല്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. നിലവില്‍ യുഎപിഎ അടക്കമുള്ള നിരവധി കേസുകളില്‍ വിചാരണ നേരിടുന്നുണ്ട് പ്രഗ്യാ സിങ്.

നേരത്തെ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചത് പ്രഗ്യാ സിങ്ങിനെ വിവാദത്തിലാക്കിയിരുന്നു. പിന്നീട് സംഭവത്തില്‍ അവര്‍ മാപ്പ് ചോദിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook