പ്രഗ്യ ഠാക്കൂര്‍ രാജ്യത്തിന്റെ നിഷ്‌കളങ്കയായ മകള്‍: ശിവരാജ് സിങ് ചൗഹാന്‍

രാജ്യത്ത് ‘ഹിന്ദുത്വ ഭീകരത’യുണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയാണെന്നും ചൗഹാന്‍

pragya singh, pragya singh thakur, sadhvi pragya singh, sivraj singh chuahan,ie malayalam
Bhopal: Sadhvi Pragya Singh Thakur arrives at the Madhya Pradesh BJP headquarters in Bhopal, Wednesday, April 17, 2019. BJP has fielded Thakur, an accused in the 2008 Malegaon blasts, as its candidate against Congress leader Digvijay Singh for Bhopal seat. (PTI Photo)(PTI4_17_2019_000090B)

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ട് നോട്ടീസാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ നേടിയിട്ടുള്ളത്. ബാബറി മസ്ജിദിനും ഹേമന്ത് കര്‍ക്കറെയ്ക്കുമെതിരായ പ്രഗ്യയുടെ പരാമര്‍ശങ്ങള്‍ വന്‍ വിവാദവുമായി മാറിയിരുന്നു. എന്നാല്‍ പ്രഗ്യ രാജ്യത്തിന്റെ നിഷ്‌കളങ്കയായ മകളാണെന്നാണ് മുതിര്‍ന്ന ബിജെപി നേതാവായ ശിവരാജ് സിങ് ചൗഹാന്‍ പറയുന്നത്.

പ്രഗ്യ രാജ്യസ്‌നേഹിയാണെന്നും ഭോപ്പാലില്‍ നിന്നും പ്രഗ്യ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഭോപ്പാലില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രഗ്യ സിങ് ഠാക്കൂര്‍. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യക്കെതിരെ വ്യാജക്കേസെടുക്കുകയായിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു.

രാജ്യത്ത് ‘ഹിന്ദുത്വ ഭീകരത’യുണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയാണെന്നും ദിഗ് വിജയ് സിങാണ് അതിന് പിന്നിലെ തന്ത്രജ്ഞനെന്നും അദ്ദേഹം ആരോപിച്ചു. ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ദിഗ് വിജയ് സിങ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pragya thakur is indias innocent daughter says sivraj singh chauhan

Next Story
ടിക് ടോക് നിരോധനം: ഹർജിയിൽ ഉടൻ തീർപ്പ് കൽപ്പിക്കാൻ സുപ്രീം കോടതി നിർദേശംTikTok India Ban, TikTok App Banned in India
The moderation of comments is automated and not cleared manually by malayalam.indianexpress.com