Latest News

‘ഇനി വാ തുറക്കില്ല’; പ്രഗ്യ സിങ് ഠാക്കൂർ മൗനവ്രതത്തിൽ

തന്റെ വാക്കുകൾ ദേശീയ വികാരത്തെ വൃണപ്പെടുത്തിയെങ്കിൽ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നെന്നും അതിന് പരിഹാരമായി താൻ മൗനവൃതത്തിലായിരിക്കുമെന്നും പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു

sadhvi pragya thakur, sadhvi pragya thakur bjp, sadhvi pragya hemant karkare, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp

ന്യൂഡൽഹി: നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പരാമർശത്തിന് ദിവസങ്ങൾക്ക് ശേഷം ബിജെപി നേതാവും ഭോപ്പാലിലെ ലോക്‌സഭ സ്ഥാനാർത്ഥിയുമായി പ്രഗ്യ സിങ് ഠാക്കൂർ ഇനി മൗനവ്രതത്തിൽ. തിങ്ക്ലാഴ്ചയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വരെ താൻ മൗനവ്രതത്തിലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇനിയുള്ള മൂന്ന് ദിവസം പ്രഗ്യ സിങ് ഠാക്കൂർ സംസാരിക്കില്ല.

തന്റെ വാക്കുകൾ ദേശീയ വികാരത്തെ വൃണപ്പെടുത്തിയെങ്കിൽ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നെന്നും അതിന് പരിഹാരമായി താൻ മൗനവ്രതത്തിലായിരിക്കുമെന്നും പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു.

രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമർശത്തിൽ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂർ മാപ്പ് പറഞ്ഞിരുന്നു. വിവാദ പരാമർശത്തിൽ ബിജെപി പ്രഗ്യ സിങ്ങിനെ കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഗ്യ സിങ് മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇപ്പോൾ പ്രഗ്യാ സിങ് ഠാക്കൂർ മൗനവൃതത്തിലായിരിക്കുമെന്ന് അറിയിച്ചത്.

“തിരഞ്ഞെടുപ്പിന് ശേഷം ഇനി സചിന്തനത്തിനുള്ള സമയമാണ്. എന്റെ വാക്കുകൾ ദേശീയ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. അതിനെല്ലാം പ്രായശ്ചിത്തമായി മൂന്ന് ദിവസത്തെ മൗനവ്രതത്തിലായിരിക്കും” പ്രഗ്യാ സിങ് ഠാക്കൂർ ട്വിറ്ററിൽ കുറിച്ചു.

ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നുമാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.

സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യ സിങ്ങിന്റെ പരാമർശത്തെ തള്ളിയിരുന്നു. പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് ജി.വി.എൽ നരസിംഹറാവു ആവശ്യപ്പെട്ടു. പ്രഗ്യ സിങ്ങിന്റെ പ്രസ്താവന ബിജെപി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോഡ്‌സെ വാദികളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞു. ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രഗ്യാ സിങിനെ തള്ളി രംഗത്തെത്തിയത്.

പ്രഗ്യാ സിങ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഡ്‌ഗെ, നളിന്‍ കുമാര്‍ തുടങ്ങിയവര്‍ ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു നേതാക്കളില്‍ നിന്നും ബിജെപി അച്ചടക്ക സമിതി വിശദീകരണം നേടുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pragya singh thakur controversial remarks bjp bhopal maun vrat

Next Story
എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ ബിജെപി സഖ്യ കക്ഷികള്‍ക്ക് വിരുന്നൊരുക്കി അമിത് ഷാAmit Shah, bjp president, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express