scorecardresearch

കുറ്റപത്രം സമർപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പന്നൂൻ വധശ്രമഗൂഢാലോചന കേസിലെ പ്രതിയെ പ്രാഗ്, അമേരിക്കയ്ക്ക് കൈമാറി

നിഖിൽ ഗുപ്ത ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു നിയമ സഹായവും തേടിയില്ല. ചെക്ക് ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പാകെ തനിക്ക് വേണ്ടി ഹാജരാകാൻ പ്രാഗിലെ നിയമോപദേശകനെ അദ്ദേഹം ഏർപ്പാടാക്കിയതായാണ് അറിയുന്നത്

നിഖിൽ ഗുപ്ത ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു നിയമ സഹായവും തേടിയില്ല. ചെക്ക് ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പാകെ തനിക്ക് വേണ്ടി ഹാജരാകാൻ പ്രാഗിലെ നിയമോപദേശകനെ അദ്ദേഹം ഏർപ്പാടാക്കിയതായാണ് അറിയുന്നത്

author-image
Shubhajit Roy
New Update
US thwarted plot to kill Khalistan separatist Pannun warned India says report

ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ  ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുമായി ബന്ധപ്പെട്ട കേസ് കൂടുതൽ രാജ്യങ്ങളുമായി ബന്ധം. ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച വിവരം അനുസരിച്ച നിഖിൽ ഗുപ്തയ്ക്കെതിരായ  കുറ്റപത്രം യു എസ് കോടതിയിൽ, സമർപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അതായത്, നവംബർ പകുതിയോടെ പ്രാഗിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് യു എസ് അധികാര പരിധിയിലേക്ക് നിഖിൽ ഗുപ്തയെ മാറ്റി.  

Advertisment

ജൂൺ 30 ന് പ്രാഗ് എയർപോർട്ടിൽ നിന്നാണ് ചെക്ക് അധികൃതർ നിഖിൽ ഗുപ്ത (52) അറസ്റ്റ് ചെയ്തത്. ഈ സമയത്ത് നിഖിൽ ഗുപ്ത "ബിസിനസ്, ടൂറിസം" ആവശ്യങ്ങൾക്കായി ചെക്ക് റിപ്പബ്ലിക്കിൽ ഉണ്ടായിരുന്നതായി അറിയുന്നു, എന്നാൽ ചെക്ക് നാഷണൽ ഡ്രഗ് അധികൃതർക്ക് നിഖിൽ ഗുപ്തയുമായി ബന്ധപ്പെട്ട മുൻകാല ലഹരിക്കടത്ത ആരോപണത്തെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. അതേ തുടർന്നാണ് അറസ്റ്റ് എന്ന് കരുതുന്നു.

അദ്ദേഹത്തെ തടങ്കലിലാക്കിയ ശേഷം, യുഎസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തടങ്കലിൽ വച്ചിരിക്കുന്ന ഇന്ത്യൻ പൗരനായ നിക്ക് ഗുപ്തയെക്കുറിച്ച് ചെക്ക് അധികൃതർ പ്രാഗിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു.

ആ സമയത്ത് പ്രാഗിലെ ഇന്ത്യൻ എംബസിക്ക് ഗുപ്തയുടെ മുൻസംഭവങ്ങളെ കുറിച്ച് അറിയില്ലായിരുന്നു. ഒരു ഇന്ത്യൻ പൗരനും കോൺസുലാർ സഹായവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എംബസി പിന്തുടരുകയും ചെയ്തു. ഗുപ്തയുടെ ഐഡന്റിറ്റിയുടെയും പൗരത്വത്തിന്റെയും ആധികാരികത ഉറപ്പാക്കാൻ അവർക്ക് പാസ്‌പോർട്ട് വിശദാംശങ്ങൾ ലഭിച്ചു.

Advertisment

ഇത് ഒരു പതിവ് പ്രക്രിയയാണ്, കാരണം നിരവധി ദക്ഷിണേഷ്യക്കാരെ തുടക്കത്തിൽ ഇന്ത്യക്കാരായി കരുതാറുണ്ട്, അതിനാൽ തന്നെ ആവശ്യം വരുമ്പോൾ ഓരോ വ്യക്തിയുടെയും  ദേശീയത പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യ നിഖിൽ ഗുപ്തയുടെ പൗരത്വം പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു.

ചെക്ക് അധികാരികൾ, നിഖിൽ ഗുപ്തയുടെ പേരിലുള്ള  കുറ്റകൃത്യങ്ങളെക്കുറിച്ച് അക്കാലമത്രയും മിണ്ടാതിരുന്നു.

നിഖിൽ ഗുപ്തയും ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു നിയമ സഹായവും തേടിയില്ല. സാധാരണയായി വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുടെ സഹായം തേടാറുണ്ട്. ചെക്ക് ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പാകെ തനിക്ക് വേണ്ടി ഹാജരാകാൻ പ്രാഗിലെ നിയമോപദേശകനെ അദ്ദേഹം  ഏർപ്പാടാക്കിയതായാണ്  അറിയുന്നത്.

ഒക്ടോബറിൽ, യുഎസ് ഗവൺമെന്റിലെ ഏറ്റവും ഉയർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനായ യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് അവ്‌രിൽ ഹെയ്‌ൻസ് ശേഖരിച്ച വിവരങ്ങളുമായി ഇന്ത്യയിലെത്തി, ഇതെല്ലാം ഫെഡറൽ പ്രോസിക്യൂട്ടർമാർ തയ്യാറാക്കിയ യുഎസ് കുറ്റപത്രത്തിന്റെ ഭാഗമാണ്.

ഹെയ്‌ൻസ് പങ്കുവെച്ച ഡോക്യുമെന്റേഷനും വിശദാംശങ്ങളും - യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായി ഇപ്പോൾ പരസ്യമാക്കിയത് - ഇത് ഇന്ത്യൻ സർക്കാരിനെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ പ്രേരിപ്പിച്ചു. ചില വിവരങ്ങൾ വിലയിരുത്താൻ അവർക്ക് ഏതാനും ആഴ്ചകൾ വേണ്ടി വന്നു, തുടര്‍ന്ന് ഇതേ കുറിച്ച് അന്വേഷിക്കാൻ ഇന്ത്യ തീരുമാനിച്ചു.

അതിനിടെ, കുറ്റപത്രത്തിനായി യുഎസ് ഈ വിവരങ്ങൾ ഉപയോഗിച്ചു. ഇവ ചെക്ക് അധികാരികൾക്ക് നിഖിൽ ഗുപ്തയെ യു.എസ് അധികാര പരിധിയിലേക്ക് മാറ്റാൻ പര്യാപ്തമായിരുന്നു. തുടര്‍ന്ന് നിഖിൽ ഗുപ്തയെ  എഫ്ബിഐക്ക് കൈമാറി. യുഎസും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമാണ് ഇത് ചെയ്തത്.

എഫ്ബിഐയുടെ പ്രാഗ് കൺട്രി ഓഫീസ്, ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റർനാഷണൽ അഫയേഴ്‌സ് ഓഫീസ്, ചെക്ക് റിപ്പബ്ലിക്കിന്റെ നാഷണൽ ഡ്രഗ് ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവ നിഖിൽ ഗുപ്തയെ യുഎസ് അധികാര പരിധിയിലേക്ക് മാറ്റാൻ ഒരുമിച്ച് പ്രവർത്തിച്ചു.

ഇതേസമയം, നൽകിയ വിവരങ്ങൾ അന്വേഷിക്കാൻ പോകുകയാണെന്ന് ഇന്ത്യൻ സർക്കാരും അതിന്റെ ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിക്കാൻ നവംബർ 18 ന് ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാൻ ഇന്ത്യ തീരുമാനിച്ചു.

വാടക കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓരോ കേസിനും പരമാവധി 10 വർഷത്തെ ജയിൽ ശിക്ഷ വരെ ലഭിക്കും.

ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ഗുപ്ത ഗൂഢാലോചന നടത്തുകയായിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നിലധികം ടാർഗറ്റുകൾ ഉണ്ടായിരുന്നുവെന്നും " ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്ത ഇടനിലക്കാരനായി പന്നൂനിനെ കൊലപ്പെടുത്തുന്നവർക്ക് 100,000 യുഎസ് ഡോളർ നൽകാൻ സമ്മതിച്ചു".  എന്നും മാൻഹട്ടൻ കോടതിയിൽ നീതിന്യായ വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ്  നിജ്ജാറിനെ മുഖംമൂടി ധരിച്ച തോക്കുധാരികൾ ജൂൺ 18-ന്  കൊലപ്പെടുത്തിയിരുന്നു. ആ   കൊലപാതകത്തിൽ ഇന്ത്യയുടെ ഇടപെടലിനുള്ള സാധ്യതയെ കുറിച്ച്  സൂചിപ്പിക്കുകയും ചെയ്തു. 

United States Of America India Khalistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: