കാഠ്മണ്ഡു: നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അധികാര തർക്കം തുടരുന്നതിനിടയിൽ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി പ്രചണ്ഡ പക്ഷം. പ്രധാനമന്ത്രി ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു.
ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ഒലിയോട് പാര്‍ട്ടിയിലെ എതിര്‍വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒലിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി നല്‍കിയ എക്‌സിക്യൂട്ടീവ് അവകാശങ്ങള്‍ ഉപയോഗിച്ചാണ് തീരുമാനം കൈക്കൊളളുന്നതെന്നും ശ്രേഷ്ഠ പറഞ്ഞു.
Also Read: വഴിയോര കച്ചവടക്കാർക്കുള്ള വായ്പ വിതരണം: ഒന്നാമത് ഉത്തർപ്രദേശ്, ഏറ്റവും പിന്നിൽ ബംഗാളും കേരളവും
കഴിഞ്ഞ മാസം പാര്‍ട്ടിയുടെ രണ്ടു ചെയര്‍മാന്‍മാരില്‍ ഒരാളായിരുന്ന ഒലിയെ തല്‍സ്ഥാനത്ത് നിന്ന് എതിര്‍വിഭാഗം നീക്കം ചെയ്തിരുന്നു. പകരം മാധവ് നേപ്പാളിനെ പാര്‍ട്ടിയുടെ രണ്ടാമത്തെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
Also Read: മുഴുവൻ അധ്യപകരും എത്തണം; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റ് പിരിച്ചുവിടാൻ ഒലി തീരുമാനിച്ചിരുന്നു. ഒലിയുടെ ആവശ്യം രാഷ്ട്രപതിയും അംഗീകരിച്ചിരുന്നു. പാർട്ടിയിലെ നിർണായക സമിതികളായ കേന്ദ്ര സെക്രട്ടേറിയറ്റ്, സ്റ്റാൻഡിങ് കമ്മിറ്റി, കേന്ദ്രകമ്മിറ്റി എന്നിവയിൽ ഒലിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതും പാർട്ടിക്കെതിരെ വിമതർ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും ഭരണകക്ഷിയിലെ ആഭ്യന്തര കലഹം രൂക്ഷമാവാൻ കാരണമായിരുന്നു.