റാഞ്ചി: ദാരിദ്ര്യം മൂലം 11-ാം വയസിലാണ് പസ്വാന്‍ കളിമണ്ണ് കഴിച്ചു തുടങ്ങുന്നത്. 99-ാം വയസിലും ആ ശീലം മാറ്റാന്‍ സാധിക്കുന്നില്ല. മണ്ണ് കഴിക്കാതെ തനിക്കിപ്പോള്‍ ജീവിക്കാന്‍ കഴിയുന്നില്ല, ആ ശീലത്തിന് അടിമപ്പെട്ടുവെന്നാണ് പസ്വാന്‍ പറയുന്നത്.

ദിവസം ഒരു കിലോ മണ്ണ് വരെ കഴിക്കുമെന്ന് പസ്വാന്‍ പറയുന്നു. ഈ പ്രായത്തിലും ഇത്തരത്തിലൊരു ശീലം പിന്തുടര്‍ന്നിട്ടും പൂര്‍ണ ആരോഗ്യവാനാണ് ഈ കര്‍ഷകന്‍. ഈ വേറിട്ട ശീലത്തിന് ബിഹാറിലെ സാബോര്‍ കൃഷി വിദ്യാലയം 2015ല്‍ പസ്വാനെ ആദരിച്ചിട്ടുമുണ്ട്.

Mud

വിശപ്പിന്റെ വിളിയാണ് പസ്വാനെ ഇത്തരത്തിലൊരു ശീലത്തിലേക്ക് എത്തിച്ചത്. തീരെ മോശമായ സാമ്പത്തിക ചുറ്റുപാടായിരുന്നു. പട്ടിണി മൂലം മരിക്കാതിരിക്കാനാണ് താന്‍ അന്നങ്ങനെ ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് ആ ശീലം ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൂട്ടുകാരും കുടുംബക്കാരും പസ്വാനോട് ഈ ശീലം ഉപേക്ഷിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മണ്ണ് തിന്നാതിരിക്കാന്‍ അദ്ദേഹത്തിനാവില്ലെന്ന് മൂത്ത മകന്‍ സിയാ റാം പറയുന്നു. അരുതെന്ന് എത്ര പറഞ്ഞാലും എങ്ങനെയെങ്കിലും മണ്ണെടുത്ത് കഴിക്കുമെന്നും സിയാ റാം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ