/indian-express-malayalam/media/media_files/uploads/2023/09/India-saudi.jpg)
നിരവധി മേഖലകളില്‍ സഹകരണം; ഇന്ത്യയും സൗദിയും ഒപ്പിട്ടത് എട്ട് കാരാറുകളില്‍|ഫൊട്ടോ; അനില്‍ ശര്‍മ്മ
ന്യൂഡല്‍ഹി: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (ഐഎംഇസി) ശേഷം ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളില്‍ ഒപ്പുവച്ചു. ഊര്‍ജ്ജം മുതല്‍ പരസ്പരബന്ധം, ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് നിര്‍മ്മാണം, സാമ്പത്തികവും സുരക്ഷയും വരെ കരാറിന്റെ ഭാഗമാകും.
ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. 2019-ല്‍ രൂപീകരിച്ച ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്തതായി സൗദി കിരീടാവകാശി അറിയിച്ചിരുന്നു.
'കാലത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബന്ധങ്ങള്‍ക്ക് പുതിയതും ആധുനികവുമായ ഒരു മാനം ചേര്‍ക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളികളില്‍ ഒന്നാണ്. ലോകത്തിലെ രണ്ട് വലുതും അതിവേഗം വളരുന്നതുമായ സമ്പദ്വ്യവസ്ഥകള്‍ എന്ന നിലയില്‍, മുഴുവന്‍ മേഖലയുടെയും സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി, ഞങ്ങളുടെ സഹകരണം പ്രധാനമാണ്''മോദി പറഞ്ഞു
'ഇന്ത്യയില്‍ വന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ജി 20 ഉച്ചകോടിക്ക് ഇന്ത്യയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…നമ്മുടെ രാജ്യങ്ങള്‍ക്കും ജി 20 രാജ്യങ്ങള്‍ക്കും മുഴുവന്‍ ലോകത്തിനും പ്രയോജനം ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. അതുകൊണ്ട് ഞാന്‍ ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നു, എല്ലാം ഭംഗിയായി ചെയ്തു, രണ്ട് രാജ്യങ്ങള്‍ക്കും ഒരു ഭാവി സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും, ''മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പറഞ്ഞു.
ഹൈഡ്രോകാര്‍ബണ്‍ ഊര്‍ജ പങ്കാളിത്തം പുനരുപയോഗിക്കാവുന്ന, പെട്രോളിയം, തന്ത്രപ്രധാനമായ കരുതല്‍ ശേഖരം എന്നിവയ്ക്കായി ഊര്‍ജ പങ്കാളിത്തം നവീകരിക്കുന്നതുള്‍പ്പെടെ എട്ട് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി പിന്നീട് നടന്ന മാധ്യമ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) സെക്രട്ടറി ഔസാഫ് സയീദ് പറഞ്ഞു. 100 ബില്യണ്‍ യുഎസ് ഡോളറിന്റെ സൗദി നിക്ഷേപത്തിനായി സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും ഇരു കക്ഷികളും സമ്മതിച്ചു, അതില്‍ പകുതിയും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് വൈകുന്ന റിഫൈനറി പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം തുറമുഖങ്ങള്‍, റെയില്‍വേ, മികച്ച റോഡുകള്‍, വൈദ്യുതി, ഗ്യാസ് ഗ്രിഡുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയും ഇതില്‍ ഉള്‍പ്പെടുമെന്ന് പറഞ്ഞു. ജി20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച ബഹുരാഷ്ട്ര ഐഎംഇസിയുടെ കീഴില്‍ ഇന്ത്യയെ റെയില്‍വേ വഴി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
യുഎസ്, സൗദി അറേബ്യ, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളെ അംഗങ്ങളായുള്ള നിര്‍ദിഷ്ട റെയില്‍, തുറമുഖ പദ്ധതി ചൈനയുടെ 'ബെല്‍റ്റ് ആന്‍ഡ് റോഡ്' പദ്ധതിക്ക് എതിരായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും സൗദിയുടെ അഴിമതി വിരുദ്ധ യൂണിറ്റും തമ്മിലുള്ള സഹകരണം, നിക്ഷേപ സ്ഥാപനങ്ങള്‍, ചെറുകിട, ഇടത്തരം വ്യവസായ ബാങ്കുകള്‍, ഇരു രാജ്യങ്ങളിലെയും നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവ തമ്മിലുള്ള സഹകരണം, ഡീസലൈനേഷന്‍(കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കല്‍), പുനരുപയോഗ ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയും സൗദി അറേബ്യ അംഗമായ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കാനും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താനുമുള്ള സാധ്യതകളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോകെമിക്കല്‍സ്, ഹ്യൂമന്‍ റിസോഴ്സ് തുടങ്ങി മറ്റ് മേഖലകളിലായി രണ്ട് ഡസനിലധികം ധാരണാപത്രങ്ങള്‍ (എംഒയു) ഇന്ത്യന്‍, സൗദി അറേബ്യന്‍ കമ്പനികള്‍ തമ്മില്‍ ഒപ്പുവച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.