ന്യൂഡല്‍ഹി: ദീപാവലിയ്ക്കു പിന്നാലെ ഡല്‍ഹി നഗരത്തിലെമ്പാടും കനത്ത പുകമഞ്ഞ് രൂപപ്പെട്ടു. വായു മലിനീകരണത്തിന്റെ തോത് 15 ഇരട്ടിയിലധികം വർധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം വായു മലിനീകരണ തോത് 431 ആണെങ്കില്‍ ഇത്തവണ 319 ആയി കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനാണ് ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ആനന്ദ് വിഹാറില്‍ വായു മലിനീകരണത്തിന്റെ തോത് ആയിരമായി. മിക്ക പ്രദേശങ്ങളിലും ജീവന് അപകടകരമായ അളവാണു രേഖപ്പെടുത്തിയിരിക്കുന്നത്. പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും ജീവന് അപകടകരമായ അളവാണു രേഖപ്പെടുത്തിയത്. ശ്വാസകോശത്തില്‍ പ്രവേശിച്ചു രക്തത്തില്‍ കലര്‍ന്ന് മനുഷ്യരെ രോഗാവസ്ഥയിലാക്കുന്ന പിഎം 2.5, പിഎം 10 എന്നിവയുടെ അളവ് രാത്രി ഏഴിനുശേഷം കുത്തനെ ഉയരുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook