ലോക്ക്ഡൗണ്‍ ഇളവ്: കര്‍ണാടകയ്ക്കു വെല്ലുവിളിയായി പോസിറ്റിവിറ്റി, മരണ നിരക്കുകള്‍

30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്

Covid19, Coronavirus, Karnataka Covid cases, Karnataka Covid lockdown, Karnataka Covid deaths, Karnataka Covid positivity rate, Karnataka black fungus cases, Covid-19 India second wave, Bengaluru news, Bengaluru Covid cases, Bengaluru, ie malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണില്‍ നേരത്തെ ഇളവ് വരുത്തുന്നതിനു തടസമായി ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍. ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതിനു സംസ്ഥാന സാങ്കേതിക ഉപദേശക സമിതി തിങ്കളാഴ്ച നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയ്ക്കു പാലിക്കാനാവുന്നില്ല. മേയ് 10 ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴു വരെ തുടരും.

”ആരോഗ്യം, ജീവിതം, ഉപജീവനമാര്‍ഗം എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. ഇത് മനസില്‍ വച്ചുകൊണ്ട്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാകുക, പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയാവുക, കേസ് മരണനിരക്ക് (സിഎഫ്ആര്‍) ഒരു ശതമാനത്തില്‍ താഴെയാവുക എന്നിവ നേടും വരെ ലോക്ക്ഡൗണ്‍ തുടരുകയെന്നതാണ് മാര്‍ഗം,”സാങ്കേതിക ഉപദേശക സമിതി തലവനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എം.കെ.സുദര്‍ശന്‍ പറഞ്ഞു.

പ്രതിദിന കേസുകളുടെ എണ്ണം മേയ് തുടക്കത്തിലുണ്ടായിരുന്ന അന്‍പതിനായിരത്തില്‍നിന്ന് 15,000 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആകെയുള്ള 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. 10 ജില്ലകളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലുണ്ട്. ഏഴു ദിവസത്തെ സംസ്ഥാന ശരാശരി ടിപിആര്‍ 14 ശതമാനമാണ്.

പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. മേയ് 31 ന് 3.24 ശതമാനമായിരുന്നു കര്‍ണാടകയിലെ സിഎഫ്ആര്‍. 18 ജില്ലകളില്‍ സിഎഫ്ആര്‍ ഒരു ശതമാനത്തിനു മുകളിലായിരുന്നു.

ആരോഗ്യ ഉപദേശക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്ന നടപടിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു. പല ജില്ലകളിലും പോസിറ്റീവ് നിരക്ക് ഉയര്‍ന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: Coronavirus India Live Updates: 1.32 ലക്ഷം പുതിയ കേസുകൾ; 3,207 മരണം

മേയ് കര്‍ണാടകയില്‍ 13,760 കോവിഡ് മരണങ്ങളാണു രേഖപ്പെടുത്തിയത്. ഏപ്രിലിലെ മരണസംഖ്യയായ 3,209ന്റെ നാലിരട്ടിയാണിത്. മേയില്‍ ബെംഗളൂരുവില്‍ മാത്രം കഴിഞ്ഞ മാസം 7,085 പേര്‍ മരിച്ചു. ഏപ്രിലില്‍ ഇത് 1,907 ആയിരുന്നു. 29,554 ആണ് കര്‍ണാടകയിലെ മൊത്തം കോവിഡ് മരണസംഖ്യ. ഇതിന്റെ 57 ശതമാനവും ഏപ്രില്‍, മേയ് മാസങ്ങളിലാണ്. ബെംഗളൂരുവിലെ മൊത്തം മരണ സംഖ്യയായ 13,622ന്റെ 66 ശതമാനവും ഈ മാസങ്ങളിലാണ്.

ലോക്ക്ഡൗണില്‍ വേഗത്തില്‍ ഇളവ് നല്‍കുന്നതില്‍ കര്‍ണാടക അതിജാഗ്രത പുലര്‍ത്തുന്നതിന്റെ ഒരു കാരണമിതാണ്. ഉയര്‍ന്ന ടിപിആര്‍ ഉള്ള മൈസൂര്‍, ഹാസന്‍, തുംകൂര്‍ തുടങ്ങിയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു ഡോ. സുദര്‍ശന്‍ ശുപാര്‍ശ ചെയ്തു. ഓക്‌സിജന്‍ കിടക്കകള്‍ 60 ശതമാനത്തിലേറെ നിറഞ്ഞതോ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളതോ ആയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ കര്‍ണാടക കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകളില്‍ കുറവുണ്ടായിട്ടും സംസ്ഥാനത്ത് ഐസിയു, ഓക്‌സിജനുള്ള ബെഡുകള്‍ നിറഞ്ഞ അവസ്ഥയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Positivity rate to fatality most of karnataka fails unlock norms

Next Story
Coronavirus India Highlights: കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 594 ഡോക്ടർമാർ: ഐ‌എം‌എcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express