ന്യൂഡല്‍ഹി: പോര്‍ട്ട് ബ്ലെയര്‍ കൂട്ടബലാത്സംഗ കേസില്‍ മുന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനയേയും മറ്റ് മൂന്ന് പ്രതികള്‍ക്കും എതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് പ്രത്യേക അന്വേഷ സംഘം (എസ്ഐടി). കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമവും ക്രിമിനല്‍ ഗൂഢാലോചന നടന്നതായും കൂടുതല്‍ ഇരകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
പോർട്ട് ബ്ലെയറിലെ താമസക്കാരിയായ 21-കാരിയാണ് പരാതി നൽകിയത്. ആദ്യം ആന്‍ഡമാന്‍ പൊലീസിനും പിന്നീട് എസ്ഐടിക്കും നരേൻ രണ്ട് തവണ താൻ ലൈംഗീക പീഡനത്തിന് ഇരയായതായി യുവതി മൊഴി നല്‍കി.
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പീഡനത്തിനിരയാക്കുന്ന സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദി ഇന്ത്യന്‍ എക്സ്പ്രസാണ്. സംഭവത്തില്‍ കൂടുതല്‍ ഇരകളുണ്ടെന്ന് എസ്ഐടി പോര്‍ട്ട് ബ്ലെയര്‍ കോടതിയില്‍ ഫെബ്രുവരി മൂന്നിന് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളതായി മനസിലാക്കുന്നു.
അന്നത്തെ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്റെ ഔദ്യോഗിക വസതിയിൽ കൂടുതൽ സ്ത്രീകൾ എത്തിയതിനെക്കുറിച്ച് കേസിലെ ഒരു സാക്ഷി മൊഴി നൽകിയിട്ടുള്ളതായി എസ്ഐടി വിശദമാക്കിയിട്ടുണ്ടെന്ന്.
ജിതേന്ദ്ര നരേനും കൂട്ടുപ്രതികളായ ഋഷിയും ഹോട്ടൽ ഉടമ സന്ദീപ് സിങ്ങും മൊഴികളിൽ കൃത്യത്തിലെ അവരുടെ സാന്നിധ്യം മറയ്ക്കാൻ ശ്രമിച്ചതായാണ് 900 പേജുള്ള കുറ്റപത്രത്തില്‍ നിന്ന് മനസിലാകുന്നത്. മൂന്ന് പ്രതികളും പോർട്ട് ബ്ലെയറിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സ്ത്രീകളെ തന്റെ വസതിയിലേക്ക് കൊണ്ടുവരാൻ നരേൻ തന്നോട് ആവശ്യപ്പെട്ടതായി ഋഷി ചോദ്യം ചെയ്യലില്‍ ആവർത്തിച്ച് പറയുകയുണ്ടായി. ഒരാളെ കൂടി ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് കൊണ്ടുപോയതായും ഋഷി സമ്മതിച്ചു.
കൂടുതൽ ഇരകൾ ഉണ്ടെന്ന് ആരോപിച്ച് എസ്ഐടിക്ക് രണ്ട് അജ്ഞാത കത്തുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നരേന്‍ എങ്ങനെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് ഡ്രൈവുകള്‍ (എച്ച്ഡിഡി) നശിപ്പിച്ചെന്ന് എസ്ഐടി കണ്ടെത്തിയതായാണ് വിവരം.