അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് വ്യവസായി രാജ് കുന്ദ്രയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ്.
കേസിൽ മുഖ്യ ഗൂഢാലോചകനാണ് കുന്ദ്രയെന്ന് പൊലീസ് പറയുന്നു. “മുഖ്യ ഗൂഢാലോചകനാണെന്ന് തോന്നുന്നു,” എന്ന് കുന്ദ്രയുടെ അറസ്റ്റിനെക്കുറിച്ച് , മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രലെ പറഞ്ഞു.
Read More: Pegasus: പെഗാസസ്: എന്താണ് സീറോ ക്ലിക്ക് ആക്രമണം; അവയിൽനിന്ന് എങ്ങനെ അകലം പാലിക്കാം?
ഈ വർഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. കുന്ദ്രക്കെതിരെ വിരൽചൂണ്ടുന്ന മതിയായ തെളിവുകൾ ഈ കേസിലുള്ളതായി പൊലീസ് പറയുന്നു.
കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഹേമന്ത് നഗ്രലെ പറഞ്ഞു.
ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ വെബ് സീരീസിന്റെ ഭാഗമായി അശ്ലീല വീഡിയോകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് സൈബർ പോലീസ് സമർപ്പിച്ച കേസിൽ ജാമ്യം ആവശ്യപ്പെട്ട് ജൂണിൽ കുന്ദ്ര മുംബൈയിലെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് സംഭവത്തിൽകഴിഞ്ഞ വർഷം പരാതി നൽകിയിരുന്നത്. അറസ്റ്റിലായവരിൽ കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാർട്ട്അപ്പ് സ്ഥാപനത്തിലെ ജോലിക്കാരനും ഉൾപ്പെടുന്നു. മോഡൽ ഷെർലിൻ ചോപ്രയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്റ്റാർട്ട്അപ്പ് സ്ഥാപനത്തിലെ ജീവനക്കാരന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു.
Read More: Pegasus: പെഗാസസ്: രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും അടക്കമുള്ളവരുടെ ഫോൺ നമ്പറുകൾ പട്ടികയിൽ
തുടർന്ന് സംഭവത്തിൽ കുന്ദ്രയെ പോലീസ് വിളിപ്പിച്ചിരുന്നു. സ്റ്റാർട്ട്അപ്പിൽ നിന്ന് പുറത്തുകടന്നതിനാൽ ആരോപണവിധേയമായ കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. തന്റെ നിക്ഷേപത്തെക്കുറിച്ചും കമ്പനിയിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ചും രേഖകൾ സമർപ്പിച്ചതായും ആരോപണവിധേയമായ ഷൂട്ടുകളുമായോ വെബ് സീരീസുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ അശ്ലീല മൊബൈൽ ആപ്ലിക്കേഷൻ കേസിൽ നടൻ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ വെബ്‌സൈറ്റിൽ അശ്ലീലമായ ഉള്ളടക്കം ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തുവെന്നാരോപിച്ചാണ് വസിഷ്ഠിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ മലാഡിലെ ഒരു വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയതിന് ശേഷമാണ് നടനെ അറസ്റ്റ് ചെയ്തത്.