കെയ്റോ: മതത്തിന്റെ പേരിൽ ചോര ചീന്തുന്നവരോടുള്ള എതിർപ്പ് തുറന്ന് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. മതത്തിന്റെ പേരിലുള്ള ഏത് ആക്രമണത്തേയും തള്ളിക്കളയണമെന്നും തള്ളിപ്പറയണമെന്നും ആക്രമണം നടത്തുന്നവരെ തള്ളിപ്പറയണമെന്നും പോപ്പ് ഫ്രാൻസ് പറഞ്ഞു. ഈജിപ്ത് സന്ദർശനത്തിനിടെയാണ് പാപ്പയുടെ പ്രതികരണം.

മതത്തിന്റെ പേരിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കുന്നത്, ഇത് പലരുടെയും അബദ്ധ ധാരണകൾ കൊണ്ട് സംഭവിക്കുന്നതാണ്. തെറ്റിന്രെ വഴിയേ സഞ്ചരിക്കാതെ ഏവരും സ്നേഹത്തോടെ ജീവിക്കണം എന്നും പാപ്പ പറഞ്ഞു. മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ വേർതിരിവ് ഉണ്ടാവാൻ പാടില്ല , എല്ലാവരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കണം എന്നും മാർപാപ്പ പറഞ്ഞു. ജനശഖ്യയിലെ 80 ശതമാനവും സുന്നി മുസ്ലീങ്ങൾ ഉള്ള രാജ്യമാണ് ഈജിപ്ത്.

ഈജ്പിത് പ്രസിഡൻഡ് അബ്ദേൽ ഫറ്റാഹ് അൽ സിസിയാണ് മാർപാപ്പയെ സ്വീകരിച്ചത്. കെയ്റോ വീമാനതാവളത്തിൽ​ എത്തിയ പാപ്പയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അസലാമു അലേയ്ക്കും എന്ന് ജനങ്ങളെ അധിസംബോധന ചെയ്താണ് പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന എതിർപ്പുകൾ വകവെച്ചാണ് മാർപാപ്പ ഈജിപ്തി സന്ദർശിക്കുന്നത്. കനത്ത സുരക്ഷയാണ് പാപ്പയ്ക്ക് ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ