ഇറ്റലിയില്‍ കൊറോണ പടരുന്നു, പോപ്പിന്റെ പരിശോധനാ ഫലം വന്നു

വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വാര്‍ത്തയോട് പ്രതികരിച്ചില്ല

Pope Francis, പോപ്പ് ഫ്രാന്‍സിസ്, Pope Francis coronavirus, പോപ്പ് ഫ്രാന്‍സിസ് കൊറോണ, Pope Francis unwell, പോപ്പിന് പനി, iemalayalam, ഐഇമലയാളം

റോം: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ആശങ്കകള്‍ക്ക് വിരാമമായി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയില്ല. കടുത്ത ജലദോഷ ബാധയെ തുടര്‍ന്ന് മാര്‍പാപ്പ പൊതുപരിപാടികള്‍ ഉപേക്ഷിച്ചിരുന്നു.

അദ്ദേഹത്തിന്റെ ശരീരസ്രവങ്ങളുടെ പരിശോധനയില്‍ കൊറോണ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വാര്‍ത്തയോട് പ്രതികരിച്ചില്ല. 83 വയസ്സുള്ള പോപ്പിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നീക്കം ചെയ്തിരുന്നു.

Read Also: ഫ്രാൻസ് കൊറോണ ഭീതിയിൽ; പാരീസ് യാത്ര റദ്ദാക്കി ദീപിക

ഞായറാഴ്ച വത്തിക്കാനില്‍ ആരംഭിച്ച പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്നതാണ്. ഒരാഴ്ച നീളുന്ന ഈ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.

വത്തിക്കാനിലെ ഒരു അതിഥി മന്ദിരത്തില്‍ നിന്നും ഈ പരിപാടി വീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇറ്റലി കൊറോണബാധയോട് പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് പോപ്പ് അസുഖ ബാധിതനായത്. ഇതേതുടര്‍ന്നാണ് ആശങ്കയുണ്ടായത്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം ഇറ്റലിയാണ്. 2000-ല്‍ അധികം പേരെ കൊറോണ ബാധിക്കുകയും 52 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pope francis tests negative for coronavirus

Next Story
മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കില്ല; കാരണമിതാണ്‌Narendra Modi social media, നരേന്ദ്രമോദി സോഷ്യല്‍ മീഡിയ, women's day, ലോക വനിതാ ദിനം, march 8, മാര്‍ച്ച് എട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express