റോം: കോവിഡ് മഹാമാരിയെത്തുടർന്ന് കഷ്ടതകൾ നേരിടുന്ന ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യവും ആത്മീയ പിന്തുണയും അറിയിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ. “ഗുരുതരമായ മഹാവ്യാധി ബാധിച്ച എല്ലാവർക്കും ദൈവം രോഗശാന്തിയും ആശ്വാസവും നൽകുമെന്ന എന്റെ പ്രാർത്ഥനയുടെ ഉറപ്പിനൊപ്പം എല്ലാ ഇന്ത്യൻ ജനതയോടും എന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ അടുപ്പവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” മാർപാപ്പ പ്രസ്താവനയിൽ പറഞ്ഞു.
“എന്റെ ചിന്തകൾ എല്ലാറ്റിനുമുപരിയായി രോഗികളോടും അവരുടെ കുടുംബങ്ങളോടും, അവരെ പരിപാലിക്കുന്നവരോടും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവരോടും ഒപ്പം ചേരുന്നു,” പ്രസ്താവനയിൽ പറയുന്നു.
I wish to convey my heartfelt solidarity and spiritual closeness to all the Indian people, together with the assurance of my prayers that God will grant healing and consolation to everyone affected by this grave pandemic. #India https://t.co/Oo0Pk73tGh
— Pope Francis (@Pontifex) May 6, 2021
Read More: 80 ശതമാനത്തോളം ഫലപ്രാപ്തി; ഒറ്റ ഡോസ് കോവിഡ് വാക്സിന് അംഗീകാരം നൽകി റഷ്യ
“അനേകം ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, അവരുടെ സഹോദരീസഹോദരന്മാരുടെ അടിയന്തിര ആവശ്യങ്ങളിൽ സഹായമേകാൻ അശ്രാന്തമായി പ്രവർത്തിക്കുന്നവർ എന്നിവരെക്കുറിച്ചും ചിന്തിക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ അഗാധമായി വിലമതിക്കുന്നു. ദൈവത്തിന്റെ സമ്മാനങ്ങളായ സ്ഥിരോത്സാഹം, ശക്തി, സമാധാനം അവരിൽ പതിപ്പിക്കുന്നു,” മാർപാപ്പ പ്രസ്താവനയിൽ പറഞ്ഞു.