scorecardresearch
Latest News

മതിലുകളല്ല, പാലങ്ങളാണ് പണിയേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

പുതിയ സമൂഹം മതിലുകൾക്ക് പകരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാലങ്ങൾ നിർമിക്കണം. പകയും വിദ്വേഷവും നിറഞ്ഞ പെരുമാറ്റം ക്രിസ്ത്യൻ സംസ്കാരമല്ലെന്നും മാർപ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ- അഭയാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ ചര്‍ച്ചയായിരിക്കെ ട്രംപിന് പരോക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ.

മതിലുകളല്ല പകരം ബന്ധങ്ങൾ ഊഷ്മളമാക്കുന്ന പാലങ്ങളാണ് മനുഷ്യർ നിർമ്മിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ നിലപാടിന് എതിരെയുള്ള വാക്കുകളായിരുന്നു ഇത്. പുതിയ സമൂഹം മതിലുകൾക്ക് പകരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാലങ്ങൾ നിർമിക്കണം. പകയും വിദ്വേഷവും നിറഞ്ഞ പെരുമാറ്റം ക്രിസ്ത്യൻ സംസ്കാരമല്ലെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു.

അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റ- അഭയാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. രാജ്യത്തിന് അകത്തും പുറത്തും ട്രംപിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പരോക്ഷ വിമര്‍ശനവുമായി മാര്‍പ്പാപ്പയും രംഗത്തെത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pope francis not naming names makes appeal not to create walls but to build bridges