Latest News

സഭയുടെ വീഴ്ചകൾ വിശ്വാസികളെ ദൈവത്തിൽ നിന്ന് അകറ്റാതിരിക്കട്ടെ: മാർപാപ്പ

നിങ്ങൾ‌ക്ക് തെറ്റായ ആശയങ്ങൾ‌ ഉണ്ടായിരിക്കാം, നിങ്ങൾ‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരായിരിക്കാം… പക്ഷേ ദൈവം നിങ്ങളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു

francis pope

വത്തിക്കാൻ: സഭയുടെ വീഴ്ചകൾ വിശ്വാസികളെ ദൈവസന്നിധിയിൽ നിന്ന് അകറ്റാതിരിക്കട്ടെ എന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ പാതിരാക്കുർബാനയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പ വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനും ആഹ്വാനം ചെയ്തു.

യൂറോപ്പിൽ പോസ്റ്റ് – ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങൾ ഇനിമുതൽ മറച്ചുവയ്ക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് മാർപാപ്പ ക്രിസ്മസ് ദിന സന്ദേശം നൽകിയത്.

“നിങ്ങൾ‌ക്ക് തെറ്റായ ആശയങ്ങൾ‌ ഉണ്ടായിരിക്കാം, നിങ്ങൾ‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരായിരിക്കാം… പക്ഷേ ദൈവം നിങ്ങളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

വ​ത്തി​ക്കാ​നി​ലും ഉ​ണ്ണി​യേ​ശു പി​റ​ന്ന ബ​ത്‍​ല​ഹേ​മി​ലു​ള്ള നേ​റ്റി​വി​റ്റി ദേ​വാ​ല​യ​ത്തി​ലും വി​ശു​ദ്ധ​കു​ർ​ബാ​ന ന​ട​ന്നു. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ക്രി​സ്മ​സ് പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​കൂ​ടി​യത്. മാ​ർ​പ്പ​യു​ടെ പ​ര​മ്പ​രാ​ഗ​ത ക്രി​സ്മ​സ് പ്ര​സം​ഗ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വ​ത്തി​ക്കാ​നി​ൽ ഇ​ത്ത​വ​ണ ഒ​രു​ക്കി​യ​ത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pope francis dont let the failings of the church distract believers from god christmas

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com