ടാലിന്‍ : ലൈംഗികാരോപണങ്ങള്‍ വിശ്വാസികളെ പള്ളിയില്‍ നിന്ന് അകറ്റുന്നതായി തുറന്ന് സമ്മതിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ പള്ളികള്‍ക്കെതിരെ ലോകമെമ്പാടും അരങ്ങേറിയിട്ടുള്ളതായ ലൈംഗികാരോപണങ്ങളുടെ പാശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി തലമുറയെ കൂടെ നിര്‍ത്തണമെങ്കില്‍ പള്ളികള്‍ അതിന്റെ രീതികള്‍ മാറ്റേണ്ടതുണ്ട് എന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.

ജര്‍മനിയിലെ പള്ളികളില്‍ നടന്നതായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പതിട്ടാണ്ടുകളായി മൂടിവെച്ചത് വാര്‍ത്തയായിന്നു. അതിനോടൊപ്പം തന്നെയാണ് കത്തോലിക്കാ സഭാ തലവന്റെ പ്രതികരണവും വരുന്നത്. ബാള്‍ട്ടിക് തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് മാര്‍പ്പാപ്പ ഇപ്പോള്‍.

പള്ളിക്ക് പുതുതായി ഒന്നും നല്‍കാനില്ല എന്നും തങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ആകുന്നില്ല എന്നും യുവജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതായി തനിക്കറിയാം എന്നും മാര്‍പ്പാപ്പ പറഞ്ഞു. മതത്തിന് തീരെ പ്രാതിനിധ്യമില്ലാത്ത രാജ്യങ്ങളിലൊന്നായ എസ്റ്റോണിയയിലെ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

പള്ളിയുടെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം എന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച വത്തിക്കാനില്‍ ബിഷപ്പുമാരുടെ കൂതിയാലോചനാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook