അബുദാബി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎയിലെത്തി. എമിറാത്തികളുടെ മണ്ണില്‍ ആദ്യമായെത്തുന്ന ആഗോള കത്തോലിക്ക സഭാ തലവന് ഗംഭീര വരവേല്‍പ്പാണ് യുഎഇ നല്‍കിയത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ അലിറ്റാലിയയുടെ ബോയിങ് ബി 777 വിമാനത്തില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാര്‍പാപ്പയെ അബുദാബി കിരീടവകാശി സെയ്ദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തിയിരിക്കുന്നത്. യുഎഇ സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ തലവന്റെ യുഎഇ സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമായും മാര്‍പാപ്പ പങ്കെടുക്കുക. പൊതുപരിപാടിയിലും വിശുദ്ധ പരിപാടിയിലും കൂടി ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുക. ക്രൈസ്തവ വിശ്വാസികളെ കൂടാതെ വിവിധ മത വിഭാഗത്തിലുള്ളവരും പരിപാടിയില്‍ പങ്കെടുക്കും.

മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയിലും ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ