റോം: അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബിനെ ‘ബോംബുകളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നതിനെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്. മാരകമായ ബോംബിന് ബോംബുകളുടെ മാതാവ് എന്ന വിളിപ്പേര് കേട്ടപ്പോള്‍ ലജ്ജ തോന്നിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ നൽകുന്ന വ്യക്തിയാണ് മാതാവ്. ബോംബാകട്ടെ ജീവൻ എടുക്കുകയും ചെയ്യുന്നു. എന്നിട്ടും നമ്മള്‍ ഇതിനെ മാതാവെന്ന് വിളിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വത്തിക്കാനില്‍ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ഭീമാകാരമായ ബോംബ് അഫ്ഗാനിസ്ഥാനിലെ ഐസിസ് തീവ്രവാദ കേന്ദ്രത്തിൽ അമേരിക്കൻ വ്യോമസേന പ്രയോഗിച്ചിരുന്നു.

എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB ആണ് അമേരിക്ക പ്രയോഗിച്ചത്. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ആദ്യമായായിരുന്നു ഇത്തരം ബോംബ് ആക്രമണത്തിന് ഉപയോഗിക്കപ്പെടുന്നത്. അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലാണ് ബോംബിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ