scorecardresearch

ഗതാഗത മലിനീകരണം ഗർഭസ്ഥ ശിശുവിന് ദോഷകരം

ഗതാഗത മലിനീകരണം ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. മലിനീകരണത്തിന് വിധേയരാകുന്ന ഗർഭിണികൾ ഭാരം കുറഞ്ഞ നവജാത ശിശുക്കൾക്കു ജന്മം നൽകുമെന്ന് വിദഗ്‌ധർ.

ഗതാഗത മലിനീകരണം ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. മലിനീകരണത്തിന് വിധേയരാകുന്ന ഗർഭിണികൾ ഭാരം കുറഞ്ഞ നവജാത ശിശുക്കൾക്കു ജന്മം നൽകുമെന്ന് വിദഗ്‌ധർ.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'മലിനീകരണം കാരണം പ്രഭാത സവാരിക്ക് പോവാന്‍ കഴിയുന്നില്ല'; സുപ്രിംകോടതി ജഡ്ജി

ലണ്ടൻ: ഗതാഗത മലിനീകരണം ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം തെളിയിക്കുന്നു. മലിനീകരണത്തിന് വിധേയരാകുന്ന ഗർഭിണികൾ ഭാരം കുറഞ്ഞ നവജാത ശിശുക്കൾക്കു ജന്മം നൽകുമെന്നാണ് ലണ്ടനിൽ ഈയിടെ നടന്ന പഠനം വ്യക്തമാക്കുന്നത്. ജനന സമയത്തു തൂക്കം കുറഞ്ഞ കുട്ടിയെ എളുപ്പത്തിൽ രോഗങ്ങൾ ബാധിക്കുന്നു. തന്നെയുമല്ല ഇവരിലെ മരണ തോത് കൂടുതലുമാണ്.

Advertisment

ലണ്ടൻ സർവകലാശാല, കിങ്‌സ്, ഇമ്പിരിയൽ കോളേജുകളുമായി സഹകരിച്ചു നടത്തിയ ഗവേഷണത്തിലാണ് മലിനീകരണം ഗർഭസ്ഥ ശിശുക്കളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വിവരിച്ചിരിക്കുന്നത് 6,71,509 ഗർഭിണികളിലാ ണ് പഠനം നടത്തിയത്. ഇവർ താമസിക്കുന്ന സ്ഥലവും അവിടുത്തെ ഗതാഗത മലിനീകരണ തോതും പ്രസവ സമയത്തു പ്രത്യേകം അടയാള പെടുത്തിയായിരുന്നു പഠനം .

ലോകാരോഗ്യ സംഘടനയുടെ അളവുകോൽ പ്രകാരം 2500 ഗ്രാമിന് താഴെയുള്ള നവ ജാത ശിശു തൂക്ക കുറവുള്ള കുട്ടികളുടെ ഗണത്തിലാണ് പെടുക . ആഗോള തലത്തിൽ തന്നെ നവ ജാത ശിശുക്കളിലെ തൂക്ക കുറവ് വലിയ ആരോഗ്യ പ്രശ്നമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ലോകത്താകമാനം 15 മുതൽ 20 ശതമാനം വരെ കുട്ടികൾ തൂക്ക കുറവുമായി ജനിക്കുന്നതായാണ് കണക്ക്.

Pollution

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: