Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു; മത്സരം 19 സീറ്റിൽ

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്

election results 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, election results 2019 live, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് ഫലം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, kerala election results today, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india,
Lok Sabha Election 2019 Results Live

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെണ്ണൽ വൈകിട്ട് അഞ്ചിന് ആരംഭിക്കും. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നാല് സീറ്റിൽ വീതവും മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്നിൽ വീതവും ജാർഖണ്ഡിൽ രണ്ടും മണിപ്പൂർ, മിസോറം, മേഘാലയ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

18 സീറ്റിലേക്ക് മാർച്ച് 26 നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയതിനാൽ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

Read More: മണിപ്പൂരിൽ ബിജെപി സർക്കാർ വീണേക്കും; അവകാശവാദവുമായി കോൺഗ്രസ്

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക തയാറെടുപ്പുകളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് കേന്ദ്രങ്ങളിൽ പാരാ മെഡിക്കൽ സംഘങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർഥികൾ, എംഎൽഎമാർ, പോളിങ് സ്റ്റാഫുകൾ എന്നിവർക്കായി പോളിങ് കേന്ദ്രങ്ങളുടെ പല ഭാഗങ്ങളിലായി മാസ്‌കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ പോളിങ് കേന്ദ്രങ്ങളും അണുവിമുക്തമാക്കും.

ഗുജറാത്തിൽ, ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷ കോൺഗ്രസിനും തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികൾക്കും വിജയം ഉറപ്പാക്കാൻ ആവശ്യമായ അംഗസംഖ്യ നിയമസഭയിൽ ഇല്ല. അഭയ് ഭരദ്വാജ്, രമിലബെൻ ബാര, നർഹാരി അമിൻ എന്നിവരാണു ബിജെപിയുടെ സ്ഥാനാർഥികൾ. കോൺഗ്രസ് ശക്തിസിങ് ഗോഹിൽ, ഭരത്സിങ് സോളങ്കി എന്നിവരെയാണു മത്സരിപ്പിക്കുന്നത്.

Read More: കമൽനാഥ് സർക്കാരിനെ പിന്തുണച്ച അഞ്ച് എം‌എൽ‌എമാർ ബിജെപിയുടെ അത്താഴ വിരുന്നിൽ

ഏപ്രിലിൽ നാല് എംപിമാരുടെ കാലാവധി അവസാനിച്ചിരുന്നു. ഇവരിൽ ചുനിഭായ് ഗോഹെൽ, ശംഭുപ്രസാദ് തുണ്ടിയ, ലാൽസിങ് വഡോഡിയ എന്നിവർ ബിജെപിയിൽ നിന്നുള്ളവരും, മധുസൂദൻ മിസ്ത്രി കോൺഗ്രസിൽ നിന്നുമായിരുന്നു.

മണിപ്പൂരിലെ തിരഞ്ഞെടുപ്പും ആകാംക്ഷ നിറഞ്ഞതായിരിക്കും. ഇവിടെ ബിജെപി സർക്കാർ ഒൻപതുപേരുടെ പിന്തുണ നഷ്ടപ്പെട്ട് ആടിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ബിജെപിയുടെ വിജയം പ്രവചനാതീതമാണ്. ലീസെംബ സനജോബയാണ് ബിജെപി സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥി ടി മംഗി ബാബുവാണ്.

ഭരണകക്ഷിയായ ബിജെപിയുടെ മൂന്ന് എംഎൽഎമാർ കഴിഞ്ഞദിവസം രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. പ്രധാന സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നാല് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്ര എംഎൽഎയും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ എൻ ബിരേൻ സിങ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.

നാല് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരുന്ന കർണാടകയിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ബി.ജെ.പി സ്ഥാനാർഥികളായ ഇറണ്ണ കടാടി, അശോക് ഗസ്തി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അരുണാചൽ പ്രദേശിൽ ഏക രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാർഥി നബം റെബിയയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മധ്യപ്രദേശിൽ മൂന്ന് സീറ്റിലേക്ക് ബിജെപിയും കോൺഗ്രസും രണ്ട് സ്ഥാനാർഥികളെ വീതം നിർത്തി. മുൻ കോൺഗ്രസ് എംപി, ജ്യോതിരാദിത്യ സിന്ധ്യയും സുമേറിലെ സിങ് സോളങ്കിയുമാണ് ബിജെപിയുടെ സ്ഥാനാർഥികൾ. ദിഗ് വിജയ് സിങ്, ദലിത് നേതാവ് ഫൂൽ സിങ് ബരൈയ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. 230 അംഗ നിയമസഭയിൽ 206 ആണ് നിലവിലെ അംഗസംഖ്യ. 107 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് ബിഎസ്‌പി അംഗങ്ങളുടെയും ഒരു എസ്‌പി അംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയുണ്ട്. കോൺഗ്രസിന് 92 എംഎൽഎമാരാണുള്ളളത്.

രാജസ്ഥാനിൽ എം‌എൽ‌എമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷ പാർട്ടിയായ ബിജെപിയും തങ്ങളുടെ നിയമസഭാംഗങ്ങളെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചിരുന്നു. മൂന്ന് സീറ്റിലേക്ക് നാല് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും രണ്ടുപേർ വീതം. കെ സി വേണുഗോപാൽ, നീരജ് ഡാംഗി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. രാജേന്ദ്ര ഗെഹ്ലോട്ട്, ഓംകാർ സിങ് ലഖാവത് എന്നിവരെയാണു ബിജെപി മത്സരിപ്പിക്കുന്നത്.

Read More in English: Polling for 19 Rajya Sabha seats today, all eyes on BJP vs Congress in Gujarat, MP, Rajasthan

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Polling for 19 rajya sabha seats today

The moderation of comments is automated and not cleared manually by malayalam.indianexpress.com