ന്യൂഡൽഹി: അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത് ജനുവരി 31 ലേക്ക് മാറ്റി. നേരത്തെ ജനുവരി 16 നായിരുന്നു നാഷണൽ ഇമ്യുണൈസേഷൻ ദിനം. എന്നാൽ, ജനുവരി 16 നാണ് രാജ്യമെമ്പാടും കോവിഡ് വാക്‌സിൻ വിതരണം ആദ്യഘട്ടം നടക്കുന്നത്. അതിനാലാണ് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്.

കോവിഡ് വാക്‌സിൻ കുത്തിവയ്‌പ് കേരളത്തിൽ

ശനിയാഴ്‌ചയാണ് ആദ്യഘട്ട വാക്‌സിൻ വിതരണം. 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുക. 73,000 വാക്‌സിൻ ഡോസുകളാണ് എറണാകുളം ജില്ലയ്‌ക്കുള്ളത്. ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിൽ, 6,850 വാക്‌സിൻ ഡോസുകൾ.

വാക്‌സിൻ ഡോസുകൾ വിവിധ ജില്ലകളിൽ (എണ്ണം)

തിരുവനന്തപുരം-64,020

കൊല്ലം-25,960

പത്തനംതിട്ട-21,030

ആലപ്പുഴ-22,460

കോട്ടയം-29,170

ഇടുക്കി-9,240

എറണാകുളം-73,000

തൃശൂർ-31,640

പാലക്കാട്-30,970

മലപ്പുറം-28,890

കോഴിക്കോട്-40,970

വയനാട്-9,590

കണ്ണൂർ-32,650

കാസർഗോഡ്-6,850

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook