ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. കുട്ടിയെ കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസുകാരനായ ദീപക് ഗുജാരിയയാണ് അറസ്റ്റിലായത്.

കശ്മീരിലെ കത്വാ ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. ജനുവരി 10-ാം തീയതി റസാന ഗ്രാമത്തില്‍ കുതിരകളെ മേയ്ക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഒരാഴ്ച്ചയ്ക്ക് ശേഷം ജനുവരി 17-ാം തീയതി വികൃതമായ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദീപക് ഖുജാരിയും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. നാടോടി ഗോത്രത്തിലുള്ള പെണ്‍കുട്ടിയുടെ ആളുകളെ ഭയപ്പെടുത്തുകയായിരുന്നു കൃത്യത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘമാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ