ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി. കത്തുവയില്‍ പൊലീസ് പരിശീലനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വീട്ടില്‍ അവധിക്ക് വന്നപ്പോഴാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മുഹമ്മദ് സലീം ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും മുഹമ്മദ് സലീമിനെ കൊണ്ട്പോയത് എങ്ങോട്ടാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് ഒഡിപൊര എന്ന സ്ഥലത്താണ് പോലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. മുന്‍പ് സ്പെഷ്യല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന മുഹമ്മദിന് സമീപകാലത്താണ് സ്ഥാനക്കയറ്റം ലഭിച്ചത്. സൈനീകനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി ഒരു മാസം ആകുമ്പോഴാണ് വീണ്ടും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ സമാനമായ രീതിയില്‍ കൊലപ്പെടുത്തുന്നത്.

മുമ്പ് ജാവേദ് അഹമ്മദ് എന്ന സൈനികനേയും ഷോപ്പിയാനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയി വധിച്ചിരുന്നു. വീടുകളിലേക്ക് അവധിക്കായി പോകുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ