ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ ഇന്ന് ഖാപ് പഞ്ചായത്ത് നടക്കും. ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍മന്തറിലും ഡല്‍ഹിയുടെ അതിര്‍ത്തിക്ക് ചുറ്റുമായി ഡല്‍ഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. താരങ്ങളെ പിന്തുണയ്ക്കുന്നതിന് ഉച്ചയോടെ വന്‍തോതില്‍ കര്‍ഷകര്‍ സമര വേദിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അര്‍ധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ ജന്തര്‍മന്തറില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബാരിക്കേഡുകളുടെ ഒന്നിലധികം പാളികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സിസിടിവി ക്യാമറകളുടെയും ബോഡി ക്യാമറകളുടെയും സഹായത്തോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുമെന്നുണ്ട്.
രണ്ടാഴ്ച മുമ്പ് പഞ്ചാബില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ നിരവധി കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് ട്രാക്ടറുകള്‍ കൊണ്ടുപോകുന്നത് തടഞ്ഞതില്‍ ബാരിക്കേഡുകള്‍ ചാടിക്കടന്നതായി ആരോപിച്ച് ജന്തര്‍ മന്തറില്‍ വെച്ച് അവരില്‍ ചിലര്‍ പൊലീസുമായി ഏറ്റുമുട്ടി.
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണിനെതിരായ പ്രതിഷേധത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ബ്രിജ് ഭൂഷണ്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം.
ഏപ്രിലില്‍ ഡബ്ല്യുഎഫ്ഐ മേധാവിക്കും സഹായിക്കും എതിരെ ഡല്‍ഹി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. സ്ത്രീകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താരങ്ങളുടെ പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണിക്ക് ഇന്ത്യ ഗേറ്റില്‍ മെഴുകുതിരി പ്രതിഷേധം നടത്തുമെന്നും താരങ്ങള്‍ അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍, വിവിധ പഞ്ചായത്തുകള്‍, എന്നിങ്ങനെ വിവിധ സംഘടനകളിലും സംഘങ്ങളിലും ഉള്ളവര്‍ ഇന്ന് ജന്തര്‍ മന്തറില്‍ അണിനിരക്കും.