Latest News

‘ലാത്തിച്ചൂടറിഞ്ഞ് വാവിട്ട് കരഞ്ഞ്’ ഗോരക്ഷാ അക്രമികള്‍; തമിഴ്നാട്ടില്‍ അക്രമം നടത്തിയവരെ പൊലീസ് കൈകാര്യം ചെയ്തു

ലാത്തിച്ചാര്‍ജ് തുടങ്ങിയ ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ചെന്നൈ: തമിഴ്നാട്ടില്‍ ദിണ്ടിഗലില്‍ അക്രമം നടത്തിയ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്. നിയമപരമായി പൊളളാച്ചിയിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വ്യാപാരിയെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ പഴനിയില്‍ വെച്ച് തടഞ്ഞത്. വ്യാപാരിയെ ചോദ്യം ചെയ്ത ഗോരക്ഷാ പ്രവര്‍ത്തകര്‍ വാഹനത്തിന് കല്ലെറിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു.

പശുക്കളെ കശാപ്പിനായാണ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ച ഇവര്‍ ​വ്യാപാരിയെ മര്‍ദ്ദിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയരുന്ന ഗോരക്ഷാ പ്രവര്‍ത്തകരെ പൊലീസ് കൈകാര്യം ചെയ്തു. ലാത്തിച്ചാര്‍ജ് തുടങ്ങിയ ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.

Read More : കാലികള്‍ കാലനാകും കാലം

നിലവിളിച്ച് കൊണ്ട് ഓടിയ ഗോരക്ഷാ പ്രവര്‍ത്തകര്‍ സമീപത്തെ അമ്പലത്തിലും മറ്റ് കെട്ടിടങ്ങളിലും ഒളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടി. ഗോരക്ഷാ അക്രമികളുടെ അക്രമത്തില്‍ ചില വാഹനങ്ങള്‍ക്കും കേടുപാട് പറ്റി. പൊലീസ് പശുക്കളെ ഒരു ഫാമിലേക്ക് മാറ്റി വ്യാപാരിയെ സ്ഥലത്ത് നിന്നും കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More : കന്നുകാലി വരവ് നിലയ്ക്കുന്നു: ഭക്ഷണത്തിനായി കേരളത്തിലുളളത് രണ്ടാഴ്ചയത്തേയ്ക്കുളള കാലികൾ മാത്രം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Police stops cow vigilante attack in tamilnadu

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express