scorecardresearch

ഹെൽമെറ്റിൽ പലസ്തീൻ പതാക; കശ്മീരി ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം

ക്രിക്കറ്റ് താരത്തിനു പിന്തുണയുമായി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്

ക്രിക്കറ്റ് താരത്തിനു പിന്തുണയുമായി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്

author-image
WebDesk
New Update
Palestine Flag Helmet

ചിത്രം: എക്സ്

ശ്രീനഗർ: ജമ്മുവിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ പലസ്തീൻ പതാക പതിച്ച ഹെൽമെറ്റുമായി കളിക്കാനിറങ്ങിയ കശ്മീരി ബാറ്റർക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ സ്വദേശിയായ ഫുർഖാൻ ഉൾ ഹഖിനെതിരെയാണ് ജമ്മു പൊലീസ് നടപടിയെടുത്തത്. ഇതിന് പിന്നാലെ, താരത്തിന് പിന്തുണയുമായി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി.

Advertisment

ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശമായ മുത്തിയിലെ കെ.സി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ഫുർഖാൻ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ദൊമാന പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ്എസ് സെക്ഷൻ 173(3) പ്രകാരം 14 ദിവസത്തെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. 

Also Read: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ

താരത്തിന്റെ പശ്ചാത്തലവും ഇതിന് പിന്നിലെ ലക്ഷ്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ഫുർഖാൻ ഉൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ മെഹബൂബ മുഫ്തി ഫുർഖാൻ ഉളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Also Read: ഓൺലൈൻ തട്ടിപ്പ്: 6 വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 53,000 കോടി; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

അതിനിടെ, ടൂർണമെന്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് അംഗീകൃത മത്സരമല്ലെന്നും ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ, മറ്റൊരു പ്രൈവറ്റ് ലീഗ് സംഘാടകർ പണം നൽകാതെ മുങ്ങിയതും വിവാദമായിരുന്നു. നിലവിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.

Read More: 'മോശം അയൽക്കാർ'; ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Palastine Jammu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: