മുംബൈ: മുംബൈയില്‍ മറൈന്‍ ഡ്രൈവില്‍ സഭ്യേതരമായി പെരുമാറിയ യുവതിയെ പൊലീസ് പിടികൂടി. ഇന്ത്യക്കാരിയായ ഇവരുടെ കൂടെ ഉണ്ടായിരുന്ന വിദേശിയായ യുവാവ് ഓടി രക്ഷപ്പെട്ടു. കമിതാക്കള്‍ മറൈന്‍ ഡ്രൈവിലെ ബസ് സ്റ്റോപ്പിനടുത്ത് അശ്ലീല പ്രകടനം നടത്തുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കാല്‍നടയാത്രക്കാര്‍ കമിതാക്കളുടെ വീഡിയോ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തുന്നത് വരെ കമിതാക്കള്‍ പൊതുസ്ഥലത്ത് സഭ്യേതര പ്രവൃത്തി തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് എത്തിയതോടെ ഇരുവരും എഴുന്നേറ്റ് നടന്നു. ‘പിടിയിലായ യുവതി മാനസിക നില തെറ്റിയത് പോലെയാണ് സംസാരിക്കുന്നത്. വീട്ടു വിലാസമോ ബന്ധുക്കളുടെ ഫോണ്‍ നമ്പറോ ചോദിച്ചിട്ട് അവരൊന്നും പറയുന്നില്ല’, ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

ഗോവ സ്വദേശിയാണ് താനെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് മറ്റൊരു വിലാസവും പറഞ്ഞതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. മറൈന്‍ ഡ്രൈവില്‍ വെച്ച് വനിതാ പൊലീസുകാര്‍ വസ്ത്രം ധരിപ്പിക്കാന്‍ നോക്കിയപ്പോള്‍ പെണ്‍കുട്ടി ഇതിന് സമ്മതിച്ചില്ല. മാനസിക വെല്ലുവിളി പെണ്‍കുട്ടിയ്ക്ക് ഉണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കുകയാണ്. ഇപ്പോള്‍ ചെമ്പൂര്‍ വനിതാ രക്ഷാ കേന്ദ്രത്തിലാണ് പെണ്‍കുട്ടിയുളളത്. എന്നാല്‍ കമിതാക്കള്‍കക്കെതിരെ പൊലീസ് ഇപ്പോള്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിദേശിയായ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ