/indian-express-malayalam/media/media_files/uploads/2018/06/yogi.jpg)
ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. ബിസിനസുകാരനായ അഭിഷേക് ഗുപ്‌തയ്ക്കാണ് ലഖ്‌നൗ പൊലീസിൽ നിന്ന് ദുരനുഭവം ഉണ്ടായി.
തന്റെ ആവശ്യം നടപ്പിലാക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുകയാണ് ഗുപ്‌ത ചെയ്തതെന്നും ഇതിനായി ബിജെപി നേതാക്കളുടെ പേര് പറഞ്ഞ് ഗുപ്ത സ്വാധീനം ചെലുത്താൻ ശ്രമിച്ചുവെന്നുമാണ് പൊലീസിന്റെ ആരോപണം.
യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്‌ടാവായ മൃത്യുഞ്ജയ് കുമാർ പുറത്തുവിട്ട വീഡിയോയിൽ അഭിഷേക് ഗുപ്ത പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ ആരോപണത്തിൽ മാപ്പ് പറഞ്ഞതായി അവകാശപ്പെടുന്നു.
ഉത്തർപ്രദേശിലെ പ്രിൻസിപ്പൽ സെക്രട്ടറി എസ് പി ഗോയൽ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഗുപ്ത ആരോപണം ഉന്നയിച്ചത്. ഇദ്ദേഹം പുറത്തുവിട്ട വീഡിയോ വൈറലായതിന് പിന്നാലെ ഗവർണർ മുഖ്യമന്ത്രിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.
ഗവർണറുടെ ഉത്തരവിന് പിന്നാലെയാണ് ഗുപ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.