/indian-express-malayalam/media/media_files/2026/01/04/tsr-fire1-2026-01-04-10-35-14.jpg)
Fire in Thrissur Updates
Fire in Thrissur Updates: തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംങ് കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡെ ചന്ദ്രശേഖർ പറഞ്ഞു. തീപിടിത്തം ഉണ്ടായ സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:തൃശൂരിൽ വൻ അഗ്നിബാധ; തീപിടിത്തം റെയിൽവേ പാർക്കിംങിൽ, നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു
അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും ഉൾപ്പടെയുള്ള പാർക്കിംങ് കേന്ദ്രങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്താനാണ് നിർദേശം നൽകിയെന്ന് ഡിജിപി വ്യക്തമാക്കി. റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ ഉടൻ എല്ലാ സ്റ്റേഷനുകളിലെയും സുരക്ഷ ഓഡിറ്റ് നടത്തും. മറ്റ് പാർക്കിംങ് കേന്ദ്രങ്ങളിലും പോലീസ് സുരക്ഷ ഓഡിറ്റ് നടത്തും. എല്ലാ പാർക്കിംങ് കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
Also Read:ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃ ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം
ഗുരുതര സുരക്ഷ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ. രാജനും പ്രതികരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ അതിവേഗം നടത്തിയനാൽ വലിയൊരു സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടതായും മന്ത്രി പറഞ്ഞു. അടിയന്തര അന്വേഷണത്തിന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടു. ഡിആർഎം തലത്തിൽ അന്വേഷണം വേണമെന്നാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം അതീവ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര മന്ത്രി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
Also Read:തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ, എംഎൽഎ സ്ഥാനം നഷ്ടമായേക്കും
നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പാർക്കിങ് ഷെഡ് പൂർണമായും കത്തി നശിച്ചു. തീ ആളിപ്പടർന്നതോടെ തകര ഷീറ്റ് മേഞ്ഞ ഷെഡ് പൂർണമായും താഴത്തേക് അമർന്ന നിലയിലാണ്. തീ ആളിപ്പടന്ന സമയത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
റെയിൽവേ സ്റ്റേഷൻറെ പിൻഭാഗത്തെ പ്രവേശന കവാടത്തിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്.600ലധികം ബൈക്കുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു.
ഞായറാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. അവധി ദിനമായതിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. മറ്റ് ദിവസങ്ങളിൽ ആയിരത്തിലധികം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാറുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
Read More: ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എന്‍. വാസു സുപ്രിം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us