scorecardresearch

ബിസിനസുകാരെ ലക്ഷ്യമിട്ട് ഗോവയിൽ ബലാത്സംഗ പരാതികൾ, സൂത്രധാരക ഗുജറാത്തിലെ ജയിലിൽ, സിനിമയെ വെല്ലുന്ന 'സെക്സ്റ്റോർഷൻ'

പണം നൽകാൻ വിസമ്മതിച്ചപ്പോൾ ആളുകളെ ബലാത്സംഗക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കള്ളക്കേസുകൾ ചുമത്തി ഈ സംഘം നൽകിയ പരാതിയിൽ ഗോവയിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് കണ്ടെത്തി

പണം നൽകാൻ വിസമ്മതിച്ചപ്പോൾ ആളുകളെ ബലാത്സംഗക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കള്ളക്കേസുകൾ ചുമത്തി ഈ സംഘം നൽകിയ പരാതിയിൽ ഗോവയിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് കണ്ടെത്തി

author-image
Pavneet Singh Chadha
New Update
Goa Tourism | iemalayalam | File Photo

ബിസിനസുകാരെ ലക്ഷ്യമിട്ട് "ഹണി ട്രാപ്പ്" ചെയ്യുന്ന സെക്സ് റാക്കറ്റ് ഗോവൻ പൊലീസിന്റെ പിടിയിൽ

ഗോവയിലെ സമ്പന്നരായ ബിസിനസുകാരെ "ഹണി ട്രാപ്പ്" ചെയ്യുന്നതിനായി ഗുജറാത്തിൽ ബ്യൂട്ടീഷ്യന്മാരായി ജോലി ചെയ്യുന്ന സ്ത്രീകളെ വാടകയ്‌ക്കെടുത്ത് അന്തർസംസ്ഥാന “സെക്‌സ്റ്റോർഷൻ” റാക്കറ്റിനെ ഗോവ പൊലീസ് കണ്ടെത്തി.

Advertisment

കൊലപാതകക്കുറ്റം ചുമത്തി ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ഒരു സ്ത്രീയുടെ നിർദ്ദേശപ്രകാരമാണ് കുറഞ്ഞത് 15 സ്ത്രീകളും ഒരു അഭിഭാഷകനും ഇടനിലക്കാരും അടങ്ങുന്ന സംഘം പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. പണം നൽകാൻ വിസമ്മതിച്ചപ്പോൾ ആളുകളെ ബലാത്സംഗക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കള്ളക്കേസുകൾ ഉന്നയിച്ച് ഈ സംഘം നൽകിയ പരാതിയിൽ  ഗോവയിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് കണ്ടെത്തി.

സമാനമായ പരാതികൾ സംശയമുണർത്തി 

ബലാത്സംഗവും ലൈംഗികാതിക്രമവും ആരോപിച്ച് ഗുജറാത്ത് സ്വദേശികളായ സ്ത്രീകളിൽ നിന്ന് സമാനമായ പരാതികൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും അന്വേഷണത്തിൽ അവ വ്യാജമാണെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു.

ഉദാഹരണത്തിന്, ഓഗസ്റ്റ് 22-ന്, ഗുജറാത്ത് സ്വദേശികളായ ഒരു ബ്യൂട്ടീഷ്യനും അവരുടെ "കസിനും" "ഡ്രൈവറും"  നോർത്ത് ഗോവയിലെ കലാൻഗുട്ടെ പൊലീസ് സ്റ്റേഷനിൽ എത്തി. വടക്കൻ ഗോവയിലെ ഒരു ഹോട്ടലിൽ വച്ച് ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായി തന്നെ ബലാത്സംഗം ചെയ്തെന്ന  യുവതിയുടെ പരാതിപ്പെട്ടു. അതേ ദിവസം തന്നെ രണ്ട് ലക്ഷം രൂപയ്ക്ക് വ്യവസായിയുമായി ഒത്തുതീർപ്പുണ്ടാക്കുകയും നിയമനടപടി തുടരാൻ  ആഗ്രഹിക്കുന്നില്ലെന്ന് പരാതിക്കാരി രേഖാമൂലം അറിയിക്കുകയും ചെയ്തു.

Advertisment

രണ്ട് ദിവസത്തിന് ശേഷം ഇതേ മൂന്നുപേർ തന്നെ  വടക്കൻ ഗോവയിലെ കോൾവാലെ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. ഈ സമയം, നേരത്തെ ബ്യൂട്ടീഷ്യന്റെ “കസിൻ” ഇരയായി മാറി. ഗോവയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ വച്ച് പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയായ കോൺട്രാക്ടർ റിസോർട്ടിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു ആ പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കരാറുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം, സംഘത്തിലെ മറ്റൊരു സ്ത്രീയും ഗുജറാത്തിലെ ഒരു വ്യവസായി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച്  സമാനമായ കേസ് ഫയൽ ചെയ്തു.

“പരാതികൾക്ക് പൊതുവായ ബന്ധങ്ങളും സ്ത്രീകളുടെ പ്രൊഫൈലുകളും സമാനമാണ്. ഇരകളെന്ന് പറയപ്പെടുന്നവരും പ്രതികളുമെല്ലാം ഗുജറാത്തിൽ നിന്നുള്ളവരും ഗോവയിലേക്ക് യാത്ര ചെയ്തവരുമാണ്. ഡേറ്റിംഗ് ആപ്പിൽ ഗുജറാത്തിലെ ധനികനായ ബിസിനസുകാരനെ ഒരു സ്ത്രീ പരിചയപ്പെടും, അവർ ഗോവയിലേക്ക് പോകും, തുടർന്ന് "കുറ്റകൃത്യം" നടക്കും... അത് സംശയാസ്പദമായി തോന്നി," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘാംഗങ്ങളിൽ ഒരാൾക്ക് പൊലീസ് സ്റ്റേഷന് പുറത്ത് ഗൂഗിൾ പേ വഴി 2 ലക്ഷം രൂപ നൽകി പരാതി "തീർപ്പാക്കിയ" ബിസിനസുകാരനെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം വിളിച്ചുവരുത്തി.

ഗുജറാത്തിൽ നിന്നുള്ള ബ്യൂട്ടീഷ്യനാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയെ ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയതായി അദ്ദേഹം പൊലീസിനോട് പറഞ്ഞു. കുറച്ചു നേരം ചാറ്റ് ചെയ്ത ശേഷം അവർ, ബിസിനസുകാരനോട് ഗോവയിലേക്ക് യാത്ര ചെയ്യാനും കലാനഗുട്ടിലെ ഒരു ഹോട്ടലിൽ വച്ച് തന്നെ കാണാനും പറഞ്ഞു.

“ഹോട്ടലിൽ വെച്ച് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു… അടുത്ത ദിവസം, 15 ലക്ഷം രൂപ നൽകണമെന്ന് യുവതി പറഞ്ഞു, അല്ലെങ്കിൽ ബലാത്സംഗത്തിന് കേസ് കൊടുക്കും,” എന്ന് ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് ഇയാളുടെ പരാതി രേഖപ്പെടുത്തുകയും സംഘാംഗങ്ങൾക്കെതിരെ ഐപിസി 386, 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ആഗസ്റ്റ് 28ന് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചതിന്  അറസ്റ്റ് ചെയ്തു.

"ബിസിനസുകാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ  50,000 രൂപ നൽകിയതായി ചോദ്യം ചെയ്യലിൽ സ്ത്രീകൾ പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള സ്റ്റോക്ക് ബ്രോക്കർമാരെയും വ്യവസായികളെയും ഈ സംഘം ലക്ഷ്യമിട്ടിരുന്നു. ഒരു ദല്ലാളോ ഇടനിലക്കാരനോ റിക്രൂട്ട് ചെയ്ത സ്ത്രീകൾ, ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരും ബ്യൂട്ടി പാർലറുകളില്‍ ജോലി ചെയ്യുന്നവരുമാണ്,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിൽ, സംഘം ഗുജറാത്തി സ്റ്റോക്ക് ബ്രോക്കറെ ലക്ഷ്യമിട്ട് 10 കോടി രൂപ തരണമെന്നും അല്ലെങ്കിൽ ബലാത്സംഗ കേസിൽ അറസ്റ്റ് നേരിടണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ യുവതി ഗോവ പൊലീസിലെ മനുഷ്യക്കടത്ത് വിരുദ്ധ സെല്ലിൽ ബലാത്സംഗത്തിനിരയായതായി  പരാതി നൽകി. തുടർന്നാണ് ആളെ അറസ്റ്റ് ചെയ്തത്. "അദ്ദേഹം ജയിലിൽ ആയിരിക്കുമ്പോൾ, സംഘം മുംബൈയിൽ വെച്ച് സഹോദരനുമായി അഞ്ച് ലക്ഷം രൂപയ്ക്ക് ഒത്തുതീർപ്പിലെത്താൻ ഒരു കൂടിക്കാഴ്ച നടത്തി, എന്നാൽ ചർച്ചകൾ പരാജയപ്പെട്ടു," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടികാഴ്ചകള്‍ സംഘടിപ്പിക്കുന്നതിലും ഗുജറാത്തിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാ ക്രമീകരണങ്ങൾ ചെയ്യുന്നതിലും സംഘം സൂക്ഷ്മത പുലർത്തിയിരുന്നു, പലപ്പോഴും ഒരേ വിമാനത്തിൽ സ്ത്രീകളെയും വ്യവസായികളെയും ജോഡിയാക്കുന്നു. “സംഘം ഹോട്ടൽ മുറിയിലെ വീഡിയോ റെക്കോർഡ് ചെയ്യുകയോ ചിത്രങ്ങൾ എടുക്കുകയോ ചെയ്തിട്ടില്ല. ബലാത്സംഗ പരാതിയിലൂടെ  ഭീഷണിപെടുത്തി വൻ തുക തട്ടിയെടുക്കാൻ പര്യാപ്തമാണെന്ന് അവർക്ക് തോന്നി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗുജറാത്ത് ജയിലിൽ കഴിയുന്ന ഒരു സ്ത്രീയാണ് മുഖ്യസൂത്രധാരകയെന്നും അവരുടെ  പങ്ക് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. “കേസിൽ ഈ സ്ത്രീയുടെ പങ്ക് സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ഞങ്ങൾ ശേഖരിക്കുകയാണ്. സ്‌മാർട്ട്‌ഫോൺ വഴി ജയിലിൽ നിന്ന് ഇവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ. തെളിവെടുപ്പിനായി ഗോവയിൽ നിന്നുള്ള സംഘം ഗുജറാത്തിലെത്തും. ബലാത്സംഗക്കേസുകൾ ഫയൽ ചെയ്യാൻ സഹായിച്ച അഭിഭാഷകരും സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Gujarat Honey Trap Sex Racket Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: